India - 2025

അ​​ഗ​​തി​​മ​​ന്ദി​​ര​​ങ്ങ​​ളി​​ലെ ക്ഷേ​​മ​​പെ​​ൻ​​ഷ​​ൻ റദ്ദ് ചെയ്ത ധനകാര്യ വകുപ്പിന്റെ നടപടി ദൗർഭാഗ്യകരം: ചങ്ങനാശ്ശേരി അതിരൂപത

പ്രവാചകശബ്ദം 17-08-2021 - Tuesday

ചങ്ങനാശ്ശേരി: അഗതിമന്ദിരങ്ങളെയും അന്തേവാസികളെയും സംരക്ഷിക്കേണ്ടതും അവര്ക്ക്ത സാമൂഹ്യ സുരക്ഷാ ക്ഷേമപെന്‍ഷനുകള്‍ കൊടുക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ മനുഷ്യത്വരഹിതമായി ധനവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സര്ക്കാകര്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കേരള ലേബര്‍ മൂവ്‌മെന്റ് (കെഎല്എംഃ) ചങ്ങനാശ്ശേരി അതിരൂപതാ സമിതി യോഗം സര്ക്കാതരിനോട് അഭ്യര്ത്ഥിംച്ചു. വിവിധ സംഘടനകളും സമുദായങ്ങളും സഭയും നടത്തുന്ന സ്ഥാപനങ്ങളില്‍ എത്തിച്ചേരുന്നത് സ്വന്തമായി ഒരു നേരത്തെ ആഹാരത്തിനോ, മരുന്നിനോ, വസ്ത്രത്തിനോ, വകയില്ലാത്തവരും സംരക്ഷിക്കാന്‍ മക്കളോ, മാതാപിതാക്കളോ, ബന്ധുക്കളോ ഇല്ലാത്തവരുമായ അനാഥര്‍, മാനസിക രോഗികള്‍, ബുദ്ധിപരമായ വളര്ച്ചധ ഇല്ലാത്തവര്‍, വിധവകള്‍, കുട്ടികള്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍,വൃദ്ധര്‍ എന്നിവരാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

ഈ സ്ഥാപനങ്ങളെ വേണ്ടവിധം പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സര്ക്കാുര്‍ ഗ്രാന്ഡ്് കിട്ടുന്ന സ്ഥാപനങ്ങള്‍ കുറവാണ്. 619 വൃദ്ധസദനങ്ങളില്‍ ആയി 17937 അന്തേവാസികളുണ്ട്. 285 വികലാംഗ മന്ദിരങ്ങളില്‍ 9321 പേരും, 19 യാചക മന്ദിരങ്ങളില്‍ 965 പേരും താമസിക്കുന്നുണ്ട്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഇത്തരം സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടേണ്ട ഗുരുതരാവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും കെ എല്എം് അഭിപ്രായപ്പെട്ടു. 2016 ല്‍ സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് സര്ക്കാ ര്‍ ഭേദഗതി ചെയ്തിരിക്കുന്നത്. അതിനാല്‍ ധനകാര്യ വകുപ്പിന്റെ ഈ അശാസ്ത്രീയമായ ഉത്തരവ് ഉടന്‍ തന്നെ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോടും, ധനകാര്യ വകുപ്പ് മന്ത്രിയോടും, സാമൂഹ്യ നീതിവകുപ്പ് മന്ത്രിയോടും കേരള ലേബര്‍ മൂവ്‌മെന്റ് (കെഎല്എംി) ചങ്ങനാശ്ശേരി അതിരൂപത സമിതി അയച്ച ഫാക്‌സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

More Archives >>

Page 1 of 408