India - 2024

മതേതരത്വത്തിന് വിഘാതമായിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ആശങ്ക: മാര്‍ ജോസഫ് പെരുന്തോട്ടം

പ്രവാചകശബ്ദം 17-08-2021 - Tuesday

ചങ്ങനാശേരി: ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും മഹത്തായ സംഭാവനയാണ് മതേതരത്വം എന്ന കാഴ്ചപ്പാടെന്നും മതേതരത്വത്തിന് വിഘാതമായിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ആശങ്കയുണ്ടെന്നും ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യവും മതേതരത്വവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പൊതുചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വ്യക്തികളുടെ വിശ്വാസപരമായ ചിന്തകളെയും ആരാധനാ രീതികളെയും പരസ്പരം അംഗീകരിച്ചു മുന്നോട്ടുപോകുന്ന പ്രവര്‍ത്തനമാണു മതേതരത്വ കാഴ്ചപ്പാടില്‍ പൊതുസമൂഹത്തില്നിനന്നുണ്ടാവേണ്ടത്. എന്നാല്‍, ചിലപ്പോഴെങ്കിലും ഇതിനു വിഘാതമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ചില കോണുകളില്നിലന്ന് ഉയര്‍ന്നുവരുന്നതായി കാണപ്പെടുന്നുണ്ട്. ഇതിനെതിരേ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, ട്രഷറര്‍ ബാബു വള്ളപ്പുര, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് രാജേഷ് ജോണ്‍, സി.ടി. തോമസ്, ജോയി പാറപ്പുറം ജോര്‍ജുകുട്ടി മുക്കത്ത്, ലിസി ജോസ്, ഷേര്‍ളിക്കുട്ടി ആന്റണി, മിനി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. പാലാ ടൗണ്‍ മോസ്‌ക് ഇമാം മൗലവി മുഹമ്മദ് ഷെഫീഖ് , എന്‍എസ്എസ് പ്രതിനിധി വാസുദേവന്‍ നായര്‍, എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് അംഗം സന്തോഷ് ശാന്തി, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം പ്രഫ. ജാന്‍സന്‍ ജോസഫ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സെക്രട്ടറി വര്‍ഗീസ് ആന്റണി മോഡറേറ്ററായിരുന്നു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സെക്രട്ടറി വര്‍ഗീസ് ആന്റണി മോഡറേറ്ററായിരുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ സിനിമയിലും മറ്റും ദൈവനാമങ്ങളെയും ആരാധനാ രീതികളെയും വികലമായി ചിത്രീകരിക്കുന്ന പ്രവണതയ്‌ക്കെതിരേ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു.ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ സിനിമയിലും മറ്റും ദൈവനാമങ്ങളെയും ആരാധനാ രീതികളെയും വികലമായി ചിത്രീകരിക്കുന്ന പ്രവണതയ്‌ക്കെതിരേ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

More Archives >>

Page 1 of 408