News - 2025
താലിബാന്‍ ക്രൂരത തുടരുന്നതിനിടെ നാദിയ മുറാദ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു
പ്രവാചകശബ്ദം 27-08-2021 - Friday
വത്തിക്കാന്‍ സിറ്റി: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളില്‍ നിന്ന്‍ കടുത്ത പീഡനം ഏറ്റുവാങ്ങുകയും ഒടുവില്‍ രക്ഷപ്പെട്ട് യസീദികളുടെ മനുഷ്യാവകാശത്തിനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത നൊബേല്‍ സമ്മാന ജേതാവ് നാദിയ മുറാദ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. താലിബാൻ ഭരണത്തിൻ കീഴിലുള്ള അഫ്ഗാൻ സ്ത്രീകളുടെ ഭാവിയെക്കുറിച്ച് കടുത്ത ആശങ്കകള്‍ നിലനില്‍ക്കേ ഇന്നലെ ആഗസ്റ്റ് 26നാണ് നാദിയ വത്തിക്കാനിലെത്തി പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. വത്തിക്കാനിലെത്തി മാർപാപ്പയുമായി നാദിയ നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. അഫ്ഗാനിലെ താലിബാന്‍ അധിനിവേശത്തിന് ശേഷം സ്ത്രീകളുടെ നിസഹായവസ്ഥ സംബന്ധിച്ചു ഇരുവരും ചര്‍ച്ച നടത്തിയെന്നാണ് സൂചന.
നേരത്തെ കാബൂളിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന്റെ പിറ്റേന്ന് (ആഗസ്റ്റ് 16) അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥയില്‍ മുറാദ് ട്വിറ്ററിൽ ആശങ്ക പ്രകടിപ്പിച്ചിരിന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും കാഴ്ച നഷ്ടപ്പെടുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് തനിക്കറിയാമെന്നും സ്ത്രീ ശരീരത്തിൽ യുദ്ധം നടക്കുകയാണെന്നും അഫ്ഗാനിസ്ഥാനിൽ ഇത് സംഭവിക്കാൻ പാടില്ലായെന്നും താലിബാൻ സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കവർന്നെടുക്കാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം ഉണര്‍ന്നു പ്രവർത്തിക്കണമെന്നുമായിരിന്നു മുറാദിന്റെ ട്വീറ്റ്.
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വടക്ക് ഇറാഖിലെ സിൻജാർ, കോജോ യിലെ ഗ്രാമത്തിൽ വിദ്യാർത്ഥിയായിരുന്നു നാദിയ. ആ സമയത്തായിരുന്നു യസീദി വിഭാഗത്തെ ഇസ്ലാമിക് സ്റ്റേറ്റ് അക്രമിക്കുകയും, നാദിയയുടെ ആറ് സഹോദരന്മാരേയും, ബന്ധുക്കളെയും 600 പേരുടെ ജീവനെടുക്കുകയും ചെയ്തത്. അവർ പിന്നീട് നാദിയയെ മാത്രം തടവിലാക്കുകയായിരുന്നു. മൊസൂൾ നഗരത്തെ അടിമ സ്ത്രീയായി മാറിയ നാദിയക്ക് മർദ്ദനങ്ങളും, സിഗരറ്റ് കുറ്റികൾകൊണ്ടുള്ള പൊള്ളലുകളും, രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടര്‍ന്നു കൂട്ടബലാല്‍സംഘത്തിനിരയാകേണ്ടി വന്നിട്ടുണ്ട്. അടിമയായി വച്ചയാൾ വീട് ഒരിക്കൽ പൂട്ടാതെ പോയപ്പോൾ, ആ വീടിൽ നിന്നും നാദിയ രക്ഷപ്പെടുകയായിരിന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ കീഴിലായിരുന്ന ഇടങ്ങളിലൂടെ വടക്ക് ഇറാഖിലെ അഭയാർത്ഥി ക്യാമ്പിലേക്ക് രക്ഷപ്പെടാൻ ഒരു അയൽക്കാരകുടുംബം സഹായിക്കുകയായിരുന്നു.
മോചനത്തിന് ശേഷം ജര്‍മ്മനിയില്‍ അഭയം തേടിയ നാദിയ, യസീദി വനിതകളുടെ കരുത്തുള്ള പ്രതീകമായി മാറി. യുദ്ധസമയത്ത് ലൈംഗീകാതിക്രമങ്ങളെ ആയുധമായി ഉപയോഗിക്കുന്നതിനെതിരെ നടത്തിയ പ്രവര്‍ത്തങ്ങള്‍ക്കാണ് നാദിയക്ക് നോബല്‍ പുരസ്കാരം ലഭിച്ചത്. 2018-ല്‍ ഫ്രാന്‍സിസ് പാപ്പ നാദിയയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍. അന്നു “ദി ലാസ്റ്റ് ഗേള്‍” എന്ന തന്റെ പുസ്തകത്തിന്റെ ഒരു പകര്‍പ്പ് നാദിയ പാപ്പക്ക് കൈമാറിയിരിന്നു. ഈ പുസ്തകം തന്റെ ഹൃദയത്തെ അഗാധമായി സ്പര്‍ശിച്ചുവെന്ന് ഇറാഖില്‍ നിന്നും മടങ്ങുന്ന വഴി വിമാനത്തില്‍വെച്ച് പാപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക