India - 2025
ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം
പ്രവാചകശബ്ദം 30-08-2021 - Monday
റാന്നി: ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി സമാപന സമ്മേളനം റാന്നി സെന്റ് തെരേസാസ് ദേവാലയത്തില്‍ നടന്നു. കോട്ടയം അതിരൂപത മെത്രാപ്പോലീത്തയായ മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹ സന്ദേശം നല്‍കി.
സമ്മേളനത്തില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് തമ്പി എരുമേലിക്കര, പ്രസ്ബിറ്ററല്‍ കൗൗണ്സിരല്‍ സെക്രട്ടറി ഫാ.ജോയി കട്ടിയാങ്കല്‍, ഫാ. സ്റ്റീഫന്‍ മുരിയങ്ങോട്ടു നിരപ്പേല്‍, ലിന്‍സി രാജന്‍, ലിബിന്‍ ജോസ്, തോമസ് അറക്കത്തറ, ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, സാബു പാറാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായിട്ടാണ് ചടങ്ങുകള്‍ നടത്തിയത്. രാവിലെ കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേമിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ വചന സന്ദേശം നല്‍കി. തുടര്‍ന്ന് ക്‌നാനായ മലങ്കര വിഭാഗത്തിന്റെ ചരിത്രം ഡോക്കുമെന്ററി അവതരണം നടന്നു.