India - 2025
വേളാങ്കണ്ണിയില്‍ തിരുനാളിന് കൊടിയേറി
31-08-2021 - Tuesday
ചെന്നൈ: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയില്‍ തിരുനാളിനു കൊടിയേറി. വിശുദ്ധ കുര്‍ബാനയ്ക്കും ദേവാലയം ചുറ്റി നടന്ന പ്രദക്ഷണത്തിനുശേഷം തഞ്ചാവൂര്‍ ബിഷപ് എം. ദേവദാസ് അംബ്രോസ് കൊടി ആശിര്‍വദിച്ചു. തിരുനാള്‍ ദിവസങ്ങളില്‍ വിവിധ ഭാഷകളിലുള്ള കുര്‍ബാനയുണ്ടാകും. വേളാങ്കണ്ണി പള്ളിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ചടങ്ങുകള്‍ തത്സമയം കാണാം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്കു പ്രവേശനം അനുവദിക്കില്ല. ദേവാലയത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായ കികടല്‍ക്കര റോഡ് ആര്‍ച്ച് ഉള്‍പ്പെടെ 19 സ്ഥലങ്ങളില്‍ പോലീസുകാര്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്. വേളാങ്കണ്ണി ബസ് സ്റ്റാന്‍ഡിലേക്കും കടല്‍ക്കരയിലേക്കുമുള്ള ബസ് സര്‍വീസുകളില്‍ പുറത്തു നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കുണ്ട്. സെപ്റ്റംബര്‍ എട്ടിനാണു പ്രധാന തിരുനാള്‍.