News
പാപ്പയുടെ ആരാധനാപരമായ തിരുകര്‍മ്മങ്ങളുടെ മേല്‍നോട്ടമുള്ള മോണ്‍. ഗുയിദോ മരിനി മെത്രാന്‍ പദവിയില്‍
പ്രവാചകശബ്ദം 31-08-2021 - Tuesday
വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ ആരാധനാപരമായ തിരുകര്‍മ്മങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന (മാസ്റ്റര്‍ ഓഫ് പൊന്തിഫിക്കല്‍ ലിറ്റര്‍ജിക്കല്‍ സെറിമണീസ്) മോണ്‍. ഗുയിദോ മരിനിയെ വടക്കന്‍ ഇറ്റലിയിലെ ടോര്‍ടോണ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. മോണ്‍. മരിനിയുടെ സ്വന്തം അതിരൂപതയായ ജെനോവയിലെ മെത്രാപ്പോലീത്ത വഴി ഇക്കഴിഞ്ഞ ഓഗസ്റ്റ് 29-നാണ് ഇതുസംബന്ധിച്ച അറിയിപ്പ് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പുറത്തുവിട്ടത്. വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്റെ സെക്രട്ടറിയായി നിയമിതനായ മോണ്‍. വിറ്റോറിയോ ഫ്രാന്‍സെസ്കോ വിയോളയുടെ പിന്‍ഗാമിയായിട്ടാണ് മോണ്‍. മരിനി ഏതാണ്ട് 2,80,000ത്തോളം വിശ്വാസികളുള്ള ടോര്‍ടോണ രൂപതയുടെ മെത്രാനായി അഭിഷിക്തനാവുന്നത്.
1965 ജനുവരി 31-ന് ജെനോവയില്‍ ജനിച്ച മോണ്‍. മരിനി ബിരുദപഠനത്തിനു ശേഷം ജെനോവയിലെ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1989 ഫെബ്രുവരി 4നായിരുന്നു അദ്ദേഹത്തിന്റെ തിരുപ്പട്ട സ്വീകരണം. സഭാ നിയമങ്ങളിലും, പൊതു നിയമങ്ങളിലും ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹം പൊന്തിഫിക്കല്‍ സലേഷ്യന്‍ സര്‍വ്വകലാശാലയില്‍ നിന്നും കമ്മ്യൂണിക്കേഷന്‍ സൈക്കോളജിയില്‍ ബിരുദവും കരസ്ഥമാക്കി.
ജിയോവാനി കനേസ്ട്രി (1988-1995), ഡയോനിഗി ടെറ്റമാൻസി (1995-2002), ടാർസിസിയോ ബെർട്ടോൺ തുടങ്ങിയ കര്‍ദ്ദിനാള്‍മാരുടെ സെക്രട്ടറി ആയി സേവനമനുഷ്ടിച്ചിട്ടുള്ള മോണ്‍. മരിനി ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സയന്‍സസിന്റെ കാനന്‍ ലോ ലെക്ച്ചററായും, പ്രിസ്ബൈറ്ററല്‍ കൗണ്‍സില്‍ അംഗമായും, സാന്‍ ലോറന്‍സോ കത്തീഡ്രല്‍ കാനോനായും, രൂപതയുടെ സ്കൂള്‍സ് ഓഫീസ് ഡയറക്ടറായും, ആര്‍ക്കിഎപ്പിസ്കോപ്പല്‍ സെമിനാരിയുടെ സ്പിരിച്വല്‍ ഡയറക്ടറായും, ആര്‍ക്കിഎപ്പിസ്കോപ്പല്‍ ചാന്‍സിലറായും, എപ്പിസ്കോപ്പല്‍ കൗണ്‍സില്‍ അംഗമായും സേവനം ചെയ്തിട്ടുണ്ട്.
2018 - 2019 അക്കാദമിക വര്‍ഷത്തില്‍ ‘പൊന്തിഫിക്കല്‍ അഥനേയം സാന്റ് അന്‍സെല്‍മോ' യൂണിവേഴ്സിറ്റിയിലെ പേപ്പല്‍ ലിറ്റര്‍ജി വിഭാഗം അധ്യാപകനായും ഇദ്ദേഹം ക്ഷണിക്കപ്പെട്ടിരുന്നു. പൗരോഹിത്യം സ്വീകരിച്ചതിനുശേഷം, ആത്മീയ പ്രബോധനങ്ങളും, ആത്മീയ ദിശാബോധം നല്‍കലും, യുവജന കൂട്ടായ്മകളെയും വിവിധ ആത്മീയ കൂട്ടായ്മകളെ സഹായിക്കലുമായി തന്റെ പ്രേഷിത ദൗത്യം ഭംഗിയായി മുന്നോട്ട് കൊണ്ടുപോയ വ്യക്തിയാണ് മോണ്‍. മരിനി. 2007-ല്‍ പേപ്പല്‍ ലിറ്റര്‍ജിക്കല്‍ സെലിബ്രേഷന്റെ മാസ്റ്ററായി ബെനഡിക്ട് പതിനാറാമന്‍ പാപ്പയാല്‍ നിയമിതനായ മോണ്‍. മരിനി ഫ്രാന്‍സിസ് പാപ്പയുടെ കാലത്തും ഈ പദവിയില്‍ തുടരുകയായിരുന്നു. 2019-ല്‍ പൊന്തിഫിക്കല്‍ മ്യൂസിക്കല്‍ ചാപ്പലിന്റെ ചുമതലയും ഇദ്ദേഹത്തിനു ലഭിച്ചിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക