India - 2025
ചെല്ലാനത്തെ സമഗ്ര തീരസംരക്ഷണ പദ്ധതി: അനുമോദനം അറിയിച്ച് കെസിബിസിയും കെആര്‍എല്‍സിബിസിയും
പ്രവാചകശബ്ദം 01-09-2021 - Wednesday
കൊച്ചി: ചെല്ലാനത്തെ തീരശോഷണവും കടല്‍കയറ്റവും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് 344.2 കോടി രൂപ ചെലവു കണക്കാക്കുന്ന സമഗ്ര തീരസംരക്ഷണ പദ്ധതി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്തും നന്ദി അറിയിച്ചും കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) യും കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി)യും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അനുമോദിക്കുന്നതായി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിലും അറിയിച്ചു.
കാലവിളംബമില്ലാതെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനു സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. സാധ്യമായ സഹകരണങ്ങള്‍ നല്‍കുന്നതിനു സഭ സന്നദ്ധമാണ്. ചെല്ലാനത്തെ ജനങ്ങള്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നിരന്തരം പ്രക്ഷോഭത്തിലായിരുന്നു. ഈ പ്രക്ഷോഭങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയാണ് കെആര്‍എല്‍സിബിസിയുടെ നേതൃത്വത്തിലുള്ള 'കടല്‍'എന്ന സംഘടനയും കെആര്‍എല്‍സിസി യുടെ സഹകരണത്തോടെ കൊച്ചി, ആലപ്പുഴ എന്നീ രൂപതകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച കെയര്‍ ചെല്ലാനവും പ്രശ്നപരിഹാരത്തിന് ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിട്ടുള്ളത്. ജനപ്രതിനിധികളും ജനകീയ സംഘടനകളും ശക്തമായ സമ്മര്‍ദ്ദം ഉയര്‍ത്തിയിരുന്നു. എല്ലാവരെയും അഭിനന്ദിക്കുന്നു.
പദ്ധതിയില്‍ ഉള്‍പ്പെടാത്ത പ്രദേശങ്ങളുടെയും സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. ചെല്ലാനത്തു നടപ്പാക്കുന്നതുപോലെ ആവശ്യമായ മറ്റു തീരപ്രദേശങ്ങളിലും സംരക്ഷണ പദ്ധതികള്‍ നടപ്പാക്കണം. തീരവും കടലും മത്സ്യത്തൊഴിലാളികള്‍ക്കും തീരവാസികള്‍ക്കും അന്യമാക്കുന്ന വികസന പദ്ധതികളെക്കുറിച്ചു സര്‍ക്കാര്‍ പുനരാലോചിക്കണം. പുനര്‍ഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട മത്സ്യവകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. മത്സ്യത്തൊഴിലാളികള്‍ക്കു നഷ്ടപ്പെടുന്ന വസ്തുവകകളുടെ തോതനുസരിച്ച് നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുന്ന കാര്യത്തിലും സത്വരമായ ഇടപെടല്‍ സര്‍ക്കാര്‍ ഭാഗത്തുണ്ടാകണമെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയും കെആര്‍എല്‍സിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിലും ആവശ്യപ്പെട്ടു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക