India - 2025

പ്രഫ.ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു

പ്രവാചകശബ്ദം 03-09-2021 - Friday

തിരുവനന്തപുരം: സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിച്ച് എസ്എസ്എല്‍സി/ ടിഎച്ച്എസ്എല്‍സി, പ്ലസ്ടു/വിഎച്ച്എസ്ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രഫ.ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ് തുക 10,000 രൂപ. ബിപിഎല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് മുന്‍ഗണന. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബവാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

APPLY ONLINE: http://www.minoritywelfare.kerala.gov.in/

CONTACT NO: 04712300524.

More Archives >>

Page 1 of 411