India - 2025

ക്‌നാനായ മലങ്കര സമൂഹത്തിന്റെ മെത്രാസന മന്ദിരത്തിന്റെ അടിസ്ഥാനശില ആശീര്‍വദിച്ചു

02-09-2021 - Thursday

കോട്ടയം: കല്ലിശേരിയില്‍ നിര്‍മിക്കുന്ന ക്‌നാനായ മലങ്കര സമൂഹത്തിന്റെ മെത്രാസന മന്ദിരത്തിന്റെ അടിസ്ഥാനശില ആശീര്‍വദിച്ചു. ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടാണു, റാന്നി സെന്റ് തെരേസാസ് ദേവാലയത്തില്‍ മന്ദിരത്തിന്റെ അടിസ്ഥാനശിലയുടെ ആശീര്‍വാദം നടത്തിയത്. സഹായ മെത്രാന്മാരരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചാന്‍സിലര്‍ ഫാ. ജോണ്‍ ചേന്നാകുഴി, പ്രൊക്യുറേറ്റര്‍ ഫാ. അലക്‌സ് ആക്കപ്പറന്പില്‍, പ്രസ്ബിറ്ററല്‍ കൗണ്സിളല്‍ സെക്രട്ടറി ഫാ. ജോയി കട്ടിയാങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Archives >>

Page 1 of 411