India - 2025

കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യ ത്രിദിന വെബിനാര്‍ ഇന്നു മുതല്‍

പ്രവാചകശബ്ദം 01-09-2021 - Wednesday

കൊച്ചി: ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യ (ഒസിഎല്‍എസ്ഐ) യുടെ ത്രിദിന വെബിനാര്‍ ഇന്നു തുടങ്ങും. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം ആറു മുതല്‍ എട്ടുവരെ സൂം പ്ലാറ്റ്ഫോമിലാണു വെബിനാര്‍ നടക്കുകയെന്നു കാനന്‍ ലോ സൊസൈറ്റി പ്രസിഡന്റ് റവ. ഡോ. വര്‍ഗീസ് പാലത്തിങ്കല്‍, ജനറല്‍ സെക്രട്ടറി റവ. ഡോ. വര്‍ഗീസ് പെരുമായന്‍ എന്നിവര്‍ അറിയിച്ചു. ഇന്ന് ഉജ്ജയിന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്യും. റവ. ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ വിഷയാവതരണം നടത്തും. റവ. ഡോ. ജെയിംസ് തലച്ചെല്ലൂര്‍ മോഡറേറ്ററാകും. ഫോണ്‍: 9656265278.

More Archives >>

Page 1 of 411