India - 2025

കുറവിലങ്ങാട് ഇടവകയില്‍ നാളെ മേരി നാമദിനം

പ്രവാചകശബ്ദം 07-09-2021 - Tuesday

കുറവിലങ്ങാട്: നാളെ എട്ടു നോമ്പിന്റെ സമാപനദിനത്തിൽ ദൈവമാതാവിന്റെ നാമം സ്വീകരിച്ചവര്‍ക്കായി കുറവിലങ്ങാട് തീർത്ഥാടന കേന്ദ്രത്തിൽ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തും. സമാപനദിനത്തില്‍ രാവിലെ 5.30 നു വിശുദ്ധ കുര്‍ബാന. 6.30 ന് ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. 7.30, 8.30, 10.00, 11.30 എന്നീ സമയങ്ങളിലും വിശുദ്ധ കുര്‍ബാന. വൈകുന്നേരം അഞ്ചിന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. 6.30 നു ജപമാല പ്രദക്ഷിണത്തോടെ തിരുനാളിനു സമാപനമാകും. കര്‍ഷകദിനമായ ഇന്നു വൈകുന്നേരം അഞ്ചിന് രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും.

ആറാം ദിനമായിരുന്ന ഇന്നലെ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപറന്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി. കുടുംബങ്ങള്‍ ദൈവമാതാവിന്റെ സാന്നിധ്യത്താല്‍ ധന്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദൈവമാതാവിന്റെ മധ്യസ്ഥതയിലൂടെ അനുഗ്രഹങ്ങള്‍ തേടുന്നത് നമ്മുടെ പാരന്പര്യമാണ്. ജപമാലയര്‍പ്പണവും തീര്‍ഥാടനവും പ്രത്യേക പ്രാര്‍ത്ഥനകളും വഴി മരിയഭക്തിയെ അനുഭവിക്കാനാകും. പ്രതിസന്ധികളില്‍ വഴികാട്ടിയാകുന്ന പരിശുദ്ധ ദൈവമാതാവ് കുടുംബങ്ങളെ വിശുദ്ധീകരിക്കുന്നതായും മോണ്‍. ജോസഫ് മലേപറന്പില്‍ പറഞ്ഞു.

More Archives >>

Page 1 of 412