News - 2025

മാർ അവ റോയെൽ ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍

പ്രവാചകശബ്ദം 09-09-2021 - Thursday

ഇര്‍ബില്‍: ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷനായി മാർ അവ റോയെൽ (46) തിരഞ്ഞെടുക്കപ്പെട്ടു. ആസ്‌ട്രേലിയയിലെ മെത്രാപ്പോലീത്ത മാർ മീലീസ് സയ്യയുടെ അദ്ധ്യക്ഷതയിൽ സഭാ ആസ്ഥാനമായ ഇറാഖിലെ ഇര്‍ബിലിൽ നടക്കുന്ന സിനഡിലാണ് സഭയുടെ 122ാമത് പാത്രിയർക്കീസായി മാർ മാർ അവ റോയെൽ എപ്പിസ്‌കോപ്പ തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ കലിഫോർണിയ ഭദ്രാസനാധിപനാണ്. പ്രായാധിക്യത്തെ തുടർന്ന് നിലവിലെ അദ്ധ്യക്ഷൻ മാർ ഗീവർഗ്ഗീസ് സ്ലീവ മൂന്നാമൻ സ്ഥാനത്യാഗം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടന്നത്.

സഭാ സുന്നഹദോസിന്റെ സെക്രട്ടറി കൂടിയായ മാർ അവ റോയെലിന്റെ സ്ഥാനാരോഹണം അസീറിയന്‍ സഭയിലെ കുരിശിന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 13നു നടക്കും. സിനഡ് അധ്യക്ഷൻ ആർച്ച്ബിഷപ് മാർ മീലിസ് സയ്യായുടെ മുഖ്യകാർമികത്വത്തിൽ എർബിലിലെ മാർ യോഹന്നാൻ മാംദ്ദാന ഭദ്രാസന ദേവാലയത്തിലാണു സ്ഥാനാരോഹണ ശുശ്രൂഷകള്‍ നടക്കുക. ഭാരതത്തില്‍ നിന്നുള്ള പ്രതിനിധികളായ മാർ യോഹന്നാൻ യോസഫ്, മാർ ഔഗിൻ കുരിയാക്കോസ് എന്നിവരും സഹകാർമികരാകും.

സിനഡിൽ പങ്കെടുക്കുന്ന മെത്രാന്മാർ ഇറാഖ് പ്രസിഡന്റിന്റെ അതിഥികളായതുകൊണ്ട് പ്രസിഡന്റിന്റെ തന്നെ അതിഥിമന്ദിരങ്ങളിൽ ആണ് താമസം. സ്ഥാനത്യാഗം ചെയ്ത മാർ ഗീവർഗീസ് മൂന്നാമൻ കഴിഞ്ഞ സെപ്റ്റംബറിൽ മാർ അബിമലേക് തിമൊഥെയോസ് തിരുമേനിയെ വിശുദ്ധനായി പ്രഖ്യാപനം നടത്തുന്ന ചടങ്ങുകൾക്കായി തൃശ്ശൂരിൽ വന്നിരുന്നു. കൽദായ സുറിയാനി സഭയുടെ ഇന്ത്യയിലെ ആസ്ഥാനം തൃശൂർ ആണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »