News - 2025

ഐ‌എസ് തീവ്രവാദികള്‍ തകര്‍ത്ത മൊസൂളിലെ മെത്രാസന മന്ദിരം പുനരുദ്ധാരണത്തിന് ശേഷം തുറന്നു

പ്രവാചകശബ്ദം 10-09-2021 - Friday

മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഏല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങിവരുന്ന ഇറാഖി നഗരമായ മൊസൂളിന്റെ ചരിത്രത്താളുകളില്‍ പുതിയ ഒരേട്‌ എഴുതിച്ചേര്‍ത്തുകൊണ്ട് മൊസൂള്‍ അതിഭദ്രാസന അരമന പുനരുദ്ധാരണത്തിന് ശേഷം വീണ്ടും ഉദ്ഘാടനം ചെയ്തു. മുസ്ലീം നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേരാണ് ചടങ്ങില്‍ പങ്കെടുത്തത്. മൊസൂളിലെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് പുറമേ, പ്രാദേശിക ഗവര്‍ണര്‍, മേയര്‍, മുസ്ലീം നേതാക്കള്‍, സൈനീക ജനറല്‍മാര്‍, മുല്ലമാര്‍, ഷെയിഖുകള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നിര്‍മ്മാണത്തിന് സഹായിച്ച ‘യൂവ്രെ ഡി’ഓറിയന്റ് ഉള്‍പ്പെടെയുള്ള ഏഴോളം സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

‘അവസാനം മെത്രാനും, വൈദികര്‍ക്കും താമസിക്കാന്‍ ഒരു സ്ഥലമായി, ഇന്ന്‍ രാത്രിമുതല്‍ ഞാന്‍ ഇവിടെയായിരിക്കും ഉറങ്ങുക’ എന്നാണ് ഉദ്ഘാടന ചടങ്ങില്‍വെച്ച് മൊസൂള്‍ അതിരൂപത മെത്രാപ്പോലീത്ത നജീബ് മിഖായേല്‍ മൌസ്സാ പറഞ്ഞത്. ഇന്നത്തെ ദിവസം സന്തോഷത്തിന്റേയും, പ്രതീക്ഷയുടേയും ദിവസമാണെന്ന് പറഞ്ഞ മെത്രാപ്പോലീത്ത, ദേവാലയങ്ങള്‍ ശുചിയാക്കുവാന്‍ തങ്ങളെ സഹായിച്ച ഇസ്ലാം സഹോദരങ്ങളുടെ ഉള്ളിലും സന്തോഷം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും, അപ്രകാരം യുവാക്കളില്‍ നിന്നും ബന്ധങ്ങളും, പങ്കുവെക്കലും പുതുക്കി തുടങ്ങാമെന്നും കൂട്ടിച്ചേര്‍ത്തു.

ദേവാലയത്തിന്റെ മണികള്‍ ആദ്യമായി അടിക്കുവാന്‍ തന്നെ അനുവദിക്കണമെന്ന് ഒരു മുസ്ലീം വൃദ്ധന്‍ തന്നോട് ആവശ്യപ്പെട്ട കാര്യവും മെത്രാപ്പോലീത്ത പരാമര്‍ശിച്ചു. ഏഴാം നൂറ്റാണ്ടില്‍ മുസ്ലീങ്ങള്‍ ഇറാഖിലെത്തിയപ്പോള്‍ അവരെ സ്വാഗതം ചെയ്യുവാന്‍ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, "അന്ന് നിങ്ങള്‍ ചെയ്തതു പോലെ നിങ്ങളെ സ്വാഗതം ചെയ്യുവാന്‍ ഇപ്പോള്‍ ഞങ്ങള്‍ ഉണ്ടെന്നാണ് മുസ്ലീങ്ങള്‍" പറയുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. സ്വയം പ്രഖ്യാപിത ഖലീഫയായ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ കീഴില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഏതാണ്ട് പതിനാലോളം ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

മൊസൂളില്‍ ജനിച്ചു വളര്‍ന്ന മെത്രാപ്പോലീത്ത ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശ കാലത്ത് ആദ്യം നിനവേയിലേക്കും, പിന്നീട് ഇറാഖി കുര്‍ദ്ദിസ്ഥാനിലേക്കും പലായനം ചെയ്യുകയായിരുന്നു. അരമായിക്, അറബിക് തുടങ്ങിയ ഭാഷകളിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി കയ്യെഴുത്ത് പ്രതികള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിന് മേല്‍നോട്ടം വഹിച്ചിട്ടുള്ള മെത്രാപ്പോലീത്ത തീവ്രവാദികളുടെ മതഭ്രാന്തില്‍ നിന്നും സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുവാന്‍ കാണിച്ച ത്യാഗത്തെ പ്രതി 2020-ലെ ‘സാഖറോവ് പ്രൈസ് ഫോര്‍ ഫ്രീഡം തോട്ട്’ പുരസ്കാരത്തിനും അര്‍ഹനായിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »