News - 2025

തുർക്കി ഓട്ടോമൻ നയം അവസാനിപ്പിക്കണം: ഹാഗിയ സോഫിയ ഓര്‍മ്മിപ്പിച്ച് ഗ്രീസ് വിദേശകാര്യമന്ത്രി

പ്രവാചകശബ്ദം 17-09-2021 - Friday

ഏഥന്‍സ്: തുർക്കി തുടര്‍ന്നുക്കൊണ്ടിരിക്കുന്ന നവ ഓട്ടോമൻ നയം അവസാനിപ്പിക്കണമെന്ന് ഗ്രീസ് വിദേശകാര്യമന്ത്രി നിക്കോസ് ദെന്‍ഡിയാസ്. ബൈസന്റയിൻ ക്രിസ്ത്യൻ മ്യൂസിയത്തിൽ ബുധനാഴ്ച നടന്ന ഒരു പ്രദർശനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈസന്റയിൻ സാംസ്കാരിക പൈതൃകം സംരക്ഷിക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും കടമയാണെന്നും നിക്കോസ് ദെന്‍ഡിയാസ് ഓർമിപ്പിച്ചു.

തുർക്കി മോസ്ക്കുകളാക്കി മാറ്റിയ ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ ദേവാലയത്തിന്റെയും, കോറ ദേവാലയത്തിന്റെയും പേരുകള്‍ പ്രത്യേകമായി എടുത്തു പറഞ്ഞുക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. അന്താരാഷ്ട്ര ഉടമ്പടികൾ പാലിക്കാതെയാണ് ഇപ്പോൾ അവ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. മുസ്ലിം ബ്രദർഹുഡ് അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ചേർന്ന് തുർക്കി മേഖലയിലെ മറ്റു രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ നടത്തുന്ന നീക്കത്തിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

മതേതര നയത്തിലേക്ക് മടങ്ങാൻ നിക്കോസ് ദെന്‍ഡിയാസ് തുർക്കിയോട് ആഹ്വാനം ചെയ്തു. തുർക്കിയുടെ ഭൂമിയിലെ ആത്മീയ സംസ്കാരങ്ങൾ സംരക്ഷിക്കപ്പെടണം. തുർക്കിയിലെ വലിയ ഒരു സമൂഹത്തിന്റെ ആഗ്രഹം ഇതു തന്നെയാണെന്നാണ് തന്റെ വിശ്വാസമെന്നും ഗ്രീസ് വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

1821 ലെ ഗ്രീക്ക് വിപ്ലവത്തിന്റെ ഇരുന്നൂറാം വാർഷികത്തോട് അനുബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ സർവീസ് ഓഫ് ഡിപ്ലോമാറ്റിക് ആൻഡ് ഹിസ്റ്റോറിക്കൽ ആർക്കൈവ്സാണ് പ്രദർശനം സംഘടിപ്പിച്ചത്. ഇരുന്നൂറോളം ചരിത്രരേഖകൾ പ്രദർശിപ്പിക്കപ്പെട്ടു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »