India - 2025

പ്രാർത്ഥന പ്രതികരണ യോഗവുമായി സംയുക്ത ഇടവക യുവജന സംഘടനകൾ

പ്രവാചകശബ്ദം 22-09-2021 - Wednesday

ആലപ്പുഴ: ക്രൈസ്തവർ നേരിടുന്ന അവഹേളനത്തിനും അക്രമണത്തിനും പ്രതിരോധം തീര്‍ക്കാന്‍ പ്രാർത്ഥന പ്രതികരണ യോഗവുമായി ആലപ്പുഴ പൂങ്കാവ് അവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയത്തിലെ യുവജന സംഘടനകൾ. വിശ്വാസത്തിനു വെളിച്ചമാകാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവ യുവത്വം എന്നു ഓർമ്മപ്പെടുത്തിക്കൊണ്ടാണ് സെപ്റ്റംബർ 26 ഞായറാഴ്ച വൈകുന്നേരം LIGHT OF FAITH എന്ന ഈ പ്രാർത്ഥന പ്രതികരണ യോഗം ക്രമീകരിച്ചിരിക്കുന്നത്. 6:00 pm മുതൽ 7:25വരെ ദിവ്യകാരുണ്യ ആരാധനയും തുടർന്ന് പ്രതികരണയോ​ഗവും, യുവജന പ്രതിജ്ഞയും നടത്തപ്പെടും. ബിഷപ്പ് റവ. ഡോ. ജെയിംസ് റാഫേൽ ആനാപ്പറമ്പിൽ, റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ, റവ. ഡോ. ജോസി കണ്ടനാട്ടുതറ, റവ. ഡോ. ജോഷി മയ്യാറ്റിൽ, റവ. ഫാ. ബെനസ്റ്റ് ജോസഫ്, അഡ്വ. ഷെറി തുടങ്ങിയ പ്രമുഖർ സംസാരിക്കും.

യുവജനങ്ങൾ നേതൃത്വം നല്കുന്ന ഈ പ്രാർത്ഥന പ്രതികരണ യോ​ഗം പൂങ്കാവ് ഇടവകയുടെ Youtube channel ( https://www.youtube.com/c/POOMKAVUCHURCHLIVE )ലിലും Facebook page ( https://www.facebook.com/Our-Lady-Of-Assumption-Church-Poomkavu-1841741016096932/?ref=pages_you_manage ) ലും തത്സമയം സംപ്രേക്ഷണം ചെയ്യും. സഭയോടൊത്ത് ചിന്തിക്കാനും പ്രവർത്തിക്കാനും താല്പര്യമുള്ള ഏവരും LIGHT OF FAITH പ്രാർത്ഥന പ്രതികരണ യോ​ഗത്തിൽ പങ്കുചേർന്ന് ക്രിസ്തീയ വിശ്വാസം പ്രഖ്യാപിച്ച് ആയിരിക്കുന്ന ഇടങ്ങളിൽ നിന്ന്കൊണ്ട് ദീപം തെളിയിച്ച് പ്രതിജ്ഞ ഏറ്റുച്ചൊല്ലി പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

More Archives >>

Page 1 of 415