News - 2025

കെസിബിസിയുടെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 29ന്

പ്രവാചകശബ്ദം 22-09-2021 - Wednesday

കൊച്ചി: കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ദലിത് വിഭാഗത്തിൽപ്പെട്ടവരും കർഷകരും തീരദേശനിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 29ന് നടക്കും. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ അന്താരാഷ്ട്ര തലത്തില്‍ നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തെ കുറിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും വിഷയത്തില്‍ പാലാ രൂപതയ്ക്കും കത്തോലിക്ക സഭയ്ക്കും നേരെ നടക്കുന്ന സംഘടിതമായ സൈബര്‍ പ്രചാരണവും മാധ്യമ ഇടപെടലുകളും ശക്തമായ സാഹചര്യത്തില്‍ നടക്കുന്ന കെ‌സി‌ബി‌സി സമ്മേളനത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്.

സമൂഹത്തിൽ വർധിച്ചുവരുന്ന സാമൂഹിക തിന്മകൾ യുവജനങ്ങളുടെയും കുട്ടികളുടെയും സമൂഹത്തിന്റെ തന്നെയും ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണെന്ന് കെ‌സി‌ബി‌സി പ്രസ്താവിച്ചു. വ്യക്തികളുടെയും കുടുംബങ്ങളുടെയും സുസ്ഥിതി തകർക്കുന്ന സാമൂഹിക തിന്മകളെ ഫലപ്രദമായി നേരിടാൻ കഴിയണം. ഇതിനു സഹായകരമായ ചർച്ചകൾ സമൂഹത്തിലെ സൗഹൃദാന്തരീക്ഷത്തെ ശക്തിപ്പെടുത്തുന്നതിന് ഉപകാരപ്പെടുമെന്ന് കരുതുന്നതായും സമ്മേളനം സംബന്ധിച്ച കെ‌സി‌ബി‌സിയുടെ പത്രകുറിപ്പില്‍ പറയുന്നു.

More Archives >>

Page 1 of 697