India - 2025
ഡൽഹിയില്‍ സര്‍ക്കാര്‍ തകര്‍ത്ത ദേവാലയം സന്ദര്‍ശിച്ച് അപ്പസ്തോലിക് ന്യൂണ്‍ഷോ
പ്രവാചകശബ്ദം 24-09-2021 - Friday
ന്യൂഡൽഹി: ന്യൂഡൽഹിയിലെ അന്ധേരിയ മോഡിലെ ഇടിച്ചുനിരത്തിയ ലിറ്റില്‍ ഫ്‌ളവര്‍ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയം സന്ദര്‍ശിച്ച് ഭാരതത്തിന്റെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിറെല്ലി. ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങരയോടൊപ്പമാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. സർക്കാർ ഉദ്യോഗസ്ഥരുടെ ക്രൂരതയില്‍ ദേവാലയം നഷ്ടപ്പെട്ട ഇടവക സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ തന്റെ പിന്തുണ അദ്ദേഹം ഉറപ്പ് നൽകി. വികാരി ഫാ. ജോസ് കണ്ണുകുഴിയും ട്രസ്റ്റിന്മാരും അപ്പസ്തോലിക് ന്യൂണ്‍ഷോയുടെ ഒപ്പമുണ്ടായിരിന്നു. ജൂലൈ 12നാണ് രണ്ടായിരത്തോളം വിശ്വാസികളുടെ ആശ്രയമായിരിന്ന കഴിഞ്ഞ പത്തു വര്‍ഷമായി വിശുദ്ധ കുര്‍ബാനയ്ക്കും മറ്റ് ശുശ്രൂഷകള്‍ക്കുമായി ആശ്രയിച്ചിരിന്ന ലാദോസ് സെറായി ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം സര്‍ക്കാര്‍ അധികൃതര്‍ തകർത്തത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക