News - 2025
കോടതി നടപടികള്‍ക്ക് മുന്‍പ് പ്രാര്‍ത്ഥന ചൊല്ലുവാന്‍ അനുമതി ആവശ്യപ്പെട്ട് ടെക്സാസ് ജഡ്ജി അപ്പീല്‍ കോടതിയില്‍
പ്രവാചകശബ്ദം 28-09-2021 - Tuesday
ടെക്സാസ്: കോടതി നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് പ്രാര്‍ത്ഥിക്കുവാന്‍ സ്ഥിര അനുമതി നല്‍കണമെന്ന ആവശ്യവുമായി ടെക്സാസ് ജഡ്ജി അപ്പീല്‍ കോടതിയില്‍. അമേരിക്കയിലെ ഉന്നത അപ്പീല്‍ കോടതികളിലൊന്നായ ‘യു.എസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ 5th സര്‍ക്യൂട്ട്’ മുമ്പാകെയാണ് കഴിഞ്ഞയാഴ്ച ടെക്സാസിലെ കോണ്‍റോയിലെ ജഡ്ജി വെയ്നെ മാക്ക് തന്റെ അപ്പീല്‍ സമര്‍പ്പിച്ചത്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കോടതി നടപടികള്‍ക്ക് മുന്‍പ് സ്വമേധയാലുള്ള പ്രാര്‍ത്ഥന നിരോധിച്ചുകൊണ്ടുള്ള കീഴ്ക്കോടതി വിധിക്കെതിരെയാണ് വെയ്നെ മാക്ക് അപ്പീലിന് പോയിരിക്കുന്നത്.
കോടതി നടപടികളുടെ തുടക്കത്തില്‍ സ്വമേധയാലുള്ള പ്രാര്‍ത്ഥന വിലക്കിക്കൊണ്ടുള്ള കീഴ്കോടതി വിധി സുപ്രീം കോടതിയുടേയും, കോടതിയുടേയും കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്നു ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 22ന് ഫിഫ്ത്ത് സര്‍ക്യൂട്ടില്‍ അപ്പീല്‍ സമര്‍പ്പിക്കവേ ജസ്റ്റിസ് മാക്കിന്റെ അറ്റോര്‍ണി വാദിച്ചു. ഇതിനിടെ ജഡ്ജിയ്ക്കെതിരെ നിരീശ്വരവാദി സംഘടനകള്‍ രംഗത്ത് വന്നു. മതാനുഷ്ടാനങ്ങള്‍ കോടതി മുറിയില്‍ സന്നിവേശിപ്പിക്കാനാണ് ജസ്റ്റിസ് മാക്ക് ശ്രമിക്കുന്നതെന്നു ടെക്സാസ് അറ്റോര്‍ണി ‘ജോണ്‍ റോ’യും നിരീശ്വരവാദി സംഘടനയായ ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷനും ആരോപിച്ചു. എന്തായാലും പ്രാര്‍ത്ഥനയ്ക്കു വേണ്ടിയുള്ള നിയമ പോരാട്ടം തുടരുവാനാണ് വെയ്നെ മാക്കിന്റെ തീരുമാനം.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക