India - 2025
'കടല്‍' പ്രസ്ഥാനത്തിന്റെ ഡയറക്ടറായി ഡോ. സാബാസ് ഇഗ്‌നേഷ്യസ്
12-10-2021 - Tuesday
കൊച്ചി: കെആര്‍എല്‍സിസിയുടെ നേതൃത്വത്തിലുള്ള 'കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍)'പ്രസ്ഥാനത്തില്‍ ഡയറക്ടറായി റവ. ഡോ. സാബാസ് ഇഗ്‌നേഷ്യസ് നിയമിതനായി. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാംഗമായ ഇദ്ദേഹം തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടറാണ്. ആലപ്പുഴ ബിഷപ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ചുമതലയേറ്റു. ചെയര്‍മാന്‍ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍, ഫാ. തോമസ് തറയില്‍, 'കടല്‍' ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ്, സെക്രട്ടറി പി.ആര്‍. കുഞ്ഞച്ചന്‍, ജോയ് സി. കമ്പക്കാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തീരദേശത്തിന്റെയും അവിടുത്തെ ജനതയുടെയും സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ഗവേഷണവും പഠനങ്ങളും നടത്തുകയും പ്രശ്നപരിഹാര നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുകയുമാണ് 'കടല്‍'ലക്ഷ്യമിടുന്നത്.