India - 2025
പളുങ്കുകടല്‍ മെഗാ ഷോ നാളെ അങ്കമാലിയില്‍ നടക്കും
സ്വന്തം ലേഖകന്‍ 28-04-2017 - Friday
കോട്ടയം: ക്രിസ്തീയ ഭക്തിഗാന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായ ഫാ. ഷാജി തുമ്പേച്ചിറയിൽ സംവിധാനം ചെയ്യുന്ന പളുങ്കുകടൽ മെഗാ ഷോ നാളെ അങ്കമാലി അഡല്ക്സ് സ്റ്റേഡിയത്തിൽ നടക്കും. ടീം ഹോളി സീൽ, സെലെബ്രന്റ്സ് ഇന്ത്യ, ഫിയാത്ത് മിഷൻ എന്നിവ സംയുക്തമായാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. നേരത്തെ മറൈൻ ഡ്രൈവിലും, ചങ്ങനാശേരി ഈരയിലും നടത്തിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
മുന്നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന നൃത്ത സംഗീത ദൃശ്യാ വിസ്മയം ഇത് മൂന്നാം തവണയാണ് ഒരു വേദിയിൽ സംഘടിപ്പിക്കുന്നത്. ബൈബിളിലെ വിവിധ ഭാഗങ്ങളുടെ ദൃശ്യാവിഷ്കാരങ്ങൾ, ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയുള്ള സംഗീത ശുശ്രൂഷ എന്നിവ ഉൾപ്പെടുത്തി ക്രമീകരിച്ചിരിക്കുന്ന ഈ മെഗാ ഷോയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0481 23 22450, 85478 22455, 90484 22848, 99610 28842