News - 2024
ഹെയ്തിയില്‍ തട്ടിക്കൊണ്ട് പോയ മിഷ്ണറിമാരെ കണ്ടെത്തുവാന്‍ ശ്രമം തുടരുന്നു
പ്രവാചകശബ്ദം 19-10-2021 - Tuesday
ഹെയ്തിയില്‍ നിന്നു ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയ ക്രിസ്ത്യൻ മിഷ്ണറിമാരെ കണ്ടെത്താനും മോചിപ്പിക്കാനും ഇടപെടല്‍ തുടരുന്നു. സംഭവത്തില്‍ അമേരിക്കയുടെ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) അന്വേഷണം ആരംഭിച്ചതായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒഹായോ സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് സംഘടനയിലെ 17 മിഷ്ണറിമാരെയാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്.
ഇവരിൽ 16 പേർ അമേരിക്കൻ പൗരത്വമുള്ളവരും, ഒരാൾ കനേഡിയൻ സ്വദേശിയുമാണ്.ശനിയാഴ്ച പോർട്ട്-ഓ-പ്രിൻസിന് പുറത്ത് അനാഥാലയം സന്ദർശിക്കാൻ പോയപ്പോഴാണ് ഇവരെ അക്രമികള്‍ ബന്ദികളാക്കിയത്. 400 മാവോസൊ എന്ന പ്രസ്ഥാനമാണ് മിഷ്ണറിമാരെ തട്ടിക്കൊണ്ടുപോയെതെന്ന് സൂചനയുണ്ട്. എഫ്‌ബിഐ വിഷയത്തില്‍ ഇടപെട്ടതോടെ ഉടനെ മിഷ്ണറിമാര്‍ മോചിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്ക്രൈസ്തവ സമൂഹം.