News - 2024

വേണ്ട യോഗ്യതയില്ല: ജ്ഞാനസ്നാന മാതാപിതാക്കളെ വിലക്കാൻ ഇറ്റാലിയൻ അതിരൂപത

പ്രവാചക ശബ്ദം 21-10-2021 - Thursday

കറ്റാനിയ: മാമ്മോദീസ ചടങ്ങുകളിൽ ജ്ഞാനസ്നാന മാതാപിതാക്കൾക്ക് മൂന്നുവർഷത്തേക്ക് ഇറ്റാലിയൻ അതിരൂപതയായ കറ്റാനിയ വിലക്കേർപ്പെടുത്തുമെന്ന് റിപ്പോർട്ട്. പണം സമ്പാദിക്കാൻ വേണ്ടി ആളുകളുമായി ബന്ധം സ്ഥാപിക്കാനുള്ള ഒരു അവസരമായി പലരും ഇതിനെ കാണുന്ന സാഹചര്യമാണ് സഭാ നേതാക്കന്മാരെ ഇത്തരമൊരു തീരുമാനങ്ങളിലേക്ക് നയിക്കുന്നതെന്ന് 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. തലതൊട്ടപ്പന്മാരായി മാമ്മോദീസ ചടങ്ങുകളിൽ പങ്കെടുക്കുന്ന 99 ശതമാനം ആളുകൾക്കും വേണ്ടവിധത്തിലുള്ള യോഗ്യതയില്ലെന്ന് അതിരൂപതയുടെ വികാരി ജനറൽ ഫാ. സാൽവത്തോർ ഗഞ്ചി പറഞ്ഞു. കുട്ടികൾക്ക് നല്ല മാതൃക നൽകാൻ അവർക്ക് സാധിക്കില്ല.

വിശ്വാസമില്ലാത്തവരും, പാപത്തിൽ ജീവിക്കുന്നവരും ജ്ഞാനസ്നാനത്തെ അവസരമായി കാണുന്നുവെന്നും ആരോപണമുണ്ട്. അതേസമയം ഈ വിലക്ക് താൽക്കാലികം മാത്രമാണെന്നാണ് ഫാ. സാൽവത്തോർ ഗഞ്ചി പറയുന്നത്. നല്ല മാതാപിതാക്കളെയും, ജ്ഞാനസ്നാന മാതാപിതാക്കളെയും രൂപീകരിക്കാൻ സഭയ്ക്ക് ഈ നാളുകളിൽ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2014ൽ പത്തുവർഷത്തേക്ക് ഇങ്ങനെ ഒരു വിലക്ക് നടപ്പിലാക്കാൻ രാജ്യത്തെ ഒരു മെത്രാൻ പദ്ധതിയിട്ടെങ്കിലും, മറ്റ് പ്രാദേശിക മെത്രാൻമാരുടെ എതിർപ്പുമൂലം തീരുമാനം നടപ്പിലാകാതെ വരികയായിരുന്നു.

More Archives >>

Page 1 of 705