India - 2025
'മിഷ്ണറിമാര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കുവാന്‍ അടിയന്തര ഇടപെടല്‍ വേണം'
പ്രവാചകശബ്ദം 22-10-2021 - Friday
കോട്ടയം: ഭാരതമൊട്ടാകെ കഴിഞ്ഞ കുറെ കാലങ്ങളായി സന്യസ്തര്‍ക്കും മിഷ്ണറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും എതിരേ നടക്കുന്ന അക്രമങ്ങള്‍ അപലപനീയവും സാമൂഹിക വിപത്തും ആണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതി. ഭാരതത്തിലെ അവികസിത മേഖലകളില്‍ മരുന്നും വിദ്യയും ഒരുപോലെ പ്രദാനം ചെയ്ത് എല്ലാ വിഭാഗം ജനങ്ങളെയും പുരോഗതിയിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് മിഷനറി സമൂഹത്തില്‍ നിന്ന് ഭാരതത്തില്‍ ഇതുവരെ ലഭ്യമായിട്ടുള്ളത്. ഇത് അവസാനിപ്പിക്കുക തന്നെ വേണം. ഇതിനായി കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ അടിയന്തരമായി ഇടപെടണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, ട്രഷറര്‍ ബാബു വള്ളപ്പുര, ഗ്ലോബല്‍ സമിതി ഭാരവാഹികളായ രാജേഷ് ജോണ്‍, വര്‍ഗീസ് ആന്റണി, ജാന്‍സന്‍ ജോസഫ്, അതിരൂപത ഭാരവാഹികളായ ഷെയിന്‍ ജോസഫ്, സി.റ്റി. തോമസ്, ലിസി ജോസ്, ജോയി പാറപ്പുറം, സെബിന്‍ ജോണ്‍, ടോമിച്ചന്‍ മേത്തശ്ശേരി, ജോര്‍ജുകുട്ടി മുക്കത്ത്, ജേക്കബ് നിക്കോളാസ്, മിനി ജെയിംസ്, ഷേര്‍ലികുട്ടി ആന്റണി, എന്നിവര്‍ പ്രസംഗിച്ചു.