Arts - 2024

തീവ്രവാദികളുടെ കൈയില്‍പ്പെടാതെ സംരക്ഷിച്ച അമൂല്യ ക്രൈസ്തവ ഗ്രന്ഥങ്ങൾ സൂക്ഷിക്കാൻ ഇറാഖിൽ മ്യൂസിയം

പ്രവാചകശബ്ദം 27-10-2021 - Wednesday

അങ്കാവ: ഇറാഖിൽ സംഹാര താണ്ഡവമാടിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകളിൽപ്പെടാതെ സൂക്ഷിച്ച അമൂല്യമായ പുരാതന കൈയെഴുത്തു പ്രതികളും ക്രൈസ്തവ ഗ്രന്ഥങ്ങളും സംരക്ഷിക്കാൻ അങ്കാവ ജില്ലയിൽ പുതിയ മ്യൂസിയം ആരംഭിക്കാൻ തീരുമാനമായി. ഇറാഖി കുർദിസ്ഥാന്റെ തലസ്ഥാനമായ ഇർബിൽ നഗരത്തിൽ ഒക്ടോബർ 23നു നടന്ന കൂടിക്കാഴ്ചയിൽ കൽദായ മെത്രാന്മാരാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇർബിലിലെ ക്രൈസ്തവർ തിങ്ങി പാർക്കുന്ന ഒരു ജില്ലയാണ് അങ്കാവ. കൽദായ സഭയുടെ തലവൻ പാത്രിയാർക്കീസ് ലൂയിസ് റാഫേൽ സാക്കോ കൂടിക്കാഴ്ചയുടെ അധ്യക്ഷത വഹിച്ചു. കൽദായ വൈദികരും, സെമിനാരി വിദ്യാർത്ഥികളും താമസിക്കുന്ന ഒരു കെട്ടിടത്തിൽ തന്നെയായിരിക്കും മ്യൂസിയം നിർമ്മിക്കുന്നത്.

ഡൊമിനിക്കൻ സഭയിലെ വൈദികർക്ക് ആണ് നിർമ്മാണത്തിന്റെ മേൽനോട്ടച്ചുമതല. മ്യൂസിയത്തിലേക്ക് മാറ്റുന്ന അമൂല്യ ശേഖരങ്ങൾ കൂടിക്കാഴ്ചയിൽ പുരാതന ശേഖരം മൊസൂൾ ആർച്ച് ബിഷപ്പ് നജീബ് മൈക്കിൾ മറ്റ് മെത്രാന്മാർക്ക് പരിചയപ്പെടുത്തി. 2019ൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈവശമിരുന്ന മൊസൂൾ നഗരത്തിന്റെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് ഡൊമിനിക്കൻ സഭാംഗമായ നജീബ് മൈക്കിൾ മൂസ പൗരസ്ത്യസഭയുമായി ബന്ധപ്പെട്ട പ്രാചീന ഗ്രന്ഥങ്ങളുടെ സംരക്ഷണത്തിനും, പഠനത്തിനും വേണ്ടിയാണ് പ്രവർത്തിച്ചിരുന്നത്.

2014 ഓഗസ്റ്റ് മാസമാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകളിൽ നിന്നും രക്ഷപെടാൻ പുരാതന ഗ്രന്ഥങ്ങളുടെ അമൂല്യ ശേഖരങ്ങളുമായി നിനവേ പ്രവിശ്യയിൽ നിന്നും ഒരു വാനിൽ നജീബ് മൈക്കിൾ പലായനം ചെയ്യുന്നത്. മറ്റ് നിരവധി ക്രൈസ്തവ വിശ്വാസികളും അവിടെ നിന്നും പലായനം ചെയ്തിരുന്നു. ഈ നാളുകളിൽ പുരാവസ്തുക്കളുടെ സംരക്ഷണത്തിനുവേണ്ടി ഇർബിലിലെ മറ്റ് അഭയാർത്ഥികളും അദ്ദേഹത്തെ സഹായിച്ചു. ഇതിൽ ക്രൈസ്തവരും, മുസ്ലിം മത വിശ്വാസികളും ഉണ്ടായിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »