India - 2025

കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന നേതൃസമ്മേളനം ഇന്ന്

പ്രവാചകശബ്ദം 28-10-2021 - Thursday

കൊച്ചി: കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന നേതൃസമ്മേളനം ഇന്ന് പാലാരിവട്ടം പിഒസിയില്‍ ചേരും. രാവിലെ പത്തിനു യോഗം ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും. പ്രസിഡന്റ് സാബു ജോസിന്റെ അധ്യക്ഷനാകും. ട്രഷറര്‍ ടോമി പ്ലാത്തോട്ടം ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടും ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍ റിപ്പോര്‍ട്ടും അവതരിപ്പിക്കും.

പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് പാലക്കാപ്പള്ളി ആശംസ നേരും. വൈസ് പ്രസിഡന്റ് ജയിംസ് ആഴ്ച്ചങ്ങാടന്‍ കെസിബിസി പ്രോലൈഫ് സമിതി നയരേഖയും, ആനിമേറ്റര്‍ ജോര്‍ജ് എഫ് സേവ്യര്‍ വലിയകുടുംബങ്ങള്‍-അനുധാവനം-പോളിസിയും, വരാപ്പുഴ അതിരൂപത പ്രസിഡന്റ് ജോണ്‍സണ്‍ സി. ഏബ്രാഹം കുടുംബവര്‍ഷ സമാപനം പരിപാടിയും, സെക്രട്ടറി മാര്‍ട്ടിന്‍ ജെ ന്യൂനസ് കുടുംബ ക്ഷേമ പ്രവര്‍ത്തനങ്ങളും അവതരിപ്പിക്കും.

ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേതി സ്വാഗതവും വൈസ് പ്രസിഡന്റ് ഉമ്മച്ചന്‍ ചക്കുപുരക്കല്‍ നന്ദിയും പറയും. സിസ്റ്റര്‍ സോളി, സിസ്റ്റര്‍ മേരി ജോര്‍ജ് എഫ്‌സിസി തുടങ്ങിയവര്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കും. തുടര്‍ന്നു തെരഞ്ഞെടുപ്പ്. 32 രൂപതകളില്‍ നിന്നുള്ള ഡയറക്ടര്‍മാരും പ്രതിനിധികളും നേതൃസമ്മേളനത്തില്‍ പങ്കെടുക്കും.കുടുംബപ്രേഷിത ശുശ്രൂഷകള്‍, ജീവന്റെ സംരക്ഷണ പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. തുടര്‍ന്നു കര്‍മപദ്ധതികള്‍ക്കു രൂപം നല്‍കുമെന്നും ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേതിയും പ്രസിഡന്റ് സാബു ജോസും അറിയിച്ചു.


Related Articles »