India - 2025

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: സുപ്രിംകോടതി വിധി സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്ന് ലെയ്റ്റി കൗണ്‍സില്‍

പ്രവാചകശബ്ദം 30-10-2021 - Saturday

കോട്ടയം: ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ് സുപ്രിംകോടതിയിലേറ്റ തിരിച്ചടിയെന്നു കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍.

കഴിഞ്ഞ 13 വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ തുടരുന്ന നീതിനിഷേധമാണു തിരുത്താന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതിനെതിരേയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിലവിലുള്ള അനീതി ചോദ്യംചെയ്യപ്പെടുന്‌പോള്‍ വരാന്‍ പോകുന്ന ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി കാലങ്ങളായി തുടരുന്ന തെറ്റിനെ ന്യായീകരിച്ചു തലയൂരാന്‍ ശ്രമിക്കുന്നതു വിചിത്രമാണെന്നും, ഭരണഘടന നല്‍കുന്ന തുല്യനീതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.


Related Articles »