India - 2025

'മാര്‍പാപ്പയെ ഇന്ത്യയിലേയ്ക്കു ക്ഷണിച്ച പ്രധാനമന്ത്രിയുടെ സമീപനം സ്വാഗതാര്‍ഹം'

പ്രവാചകശബ്ദം 31-10-2021 - Sunday

കൊച്ചി: ഫ്രാന്‍സീസ് മാര്‍പാപ്പയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ വത്തിക്കാനില്‍ നടന്ന ഊഷ്മളമായ കൂടിക്കാഴ്ച ഭാരതത്തിന് അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. മാര്‍പാപ്പയെ ഇന്ത്യയിലേയ്ക്കു ക്ഷണിച്ച പ്രധാനമന്ത്രിയുടെ തുറന്ന സമീപനവും വിശാല കാഴ്ചപ്പാടും അഭിനന്ദനീയമാണ്. പ്രധാനമന്ത്രിക്കു നന്ദി പറയുന്നു. ലോകത്തിനുമുമ്പില്‍ ഉയര്‍ത്തിക്കാട്ടുന്ന ഉറച്ചനിലപാടുകളുള്ള ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം ചരിത്രസംഭവമായി മാറുമെന്ന് ഇന്ത്യയിലെ കത്തോലിക്കാസഭയുടെ അല്മായ പ്രതിനിധി കൂടിയായ വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.


Related Articles »