Arts - 2024

വിശുദ്ധ നാട്ടിലെ വിര്‍ച്വല്‍ തീര്‍ത്ഥാടനം: പങ്കെടുത്തത് 149 രാജ്യങ്ങളില്‍ നിന്നുമായി ഒരു ലക്ഷത്തോളം പേര്‍

പ്രവാചകശബ്ദം 02-11-2021 - Tuesday

ജെറുസലേം: കഴിഞ്ഞ അഞ്ചാഴ്ചകളായി നടന്നുവന്നിരുന്ന വിശുദ്ധ നാട്ടിലൂടെയുള്ള മൂന്നാമത് വിര്‍ച്വല്‍ തീര്‍ത്ഥാടനത്തിന് വിജയകരമായ സമാപനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 149 രാജ്യങ്ങളില്‍ നിന്നുമായി ഏതാണ്ട് 95,340 ആളുകള്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു. ഇസ്രായേലിലെ അപ്പസ്തോലിക ന്യൂണ്‍ഷോയും, ജെറുസലേം-പലസ്തീന്‍ അപ്പസ്തോലിക പ്രതിനിധിയുമായ ബിഷപ്പ് അഡോള്‍ഫോ ടിറ്റോ യില്ലാനയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മഗ്ദലന മറിയത്തിന്റെ ജന്മദേശമായ ഗലീലിയിലെ മഗ്ദലന ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയായിരുന്നു തീര്‍ത്ഥാടനത്തിനു സമാപനമായത്.

ജോര്‍ദ്ദാനിലെ അപ്പസ്തോലിക പ്രതിനിധി ബിഷപ്പ് മൌറോ ലാല്ലി സഹകാര്‍മ്മികനായിരുന്നു. ലീജിയണറീസ് ഓഫ് ക്രൈസ്റ്റ് വൈദികനായ ഫാ. ജുവാന്‍ മരിയ സോളാന വിര്‍ച്വല്‍ ധ്യാനത്തിന് നേതൃത്വം നല്‍കി. തീര്‍ത്ഥാടനത്തിന്റെ സമാപനത്തില്‍ ഫാ. സൊളാന പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു. ഇന്ന്‍ വിര്‍ച്വല്‍ തീര്‍ത്ഥാടനം അവസാനിക്കുകയാണെന്നും ഇനിയാണ് നാം ഇന്നലേയും, ഇന്നും, എല്ലായ്പ്പോഴും ഉണ്ടായിരിക്കുന്ന യേശുവിന്റെ യഥാര്‍ത്ഥ തീര്‍ത്ഥാടനം ആരംഭിക്കുവാന്‍ പോകുന്നതെന്നും ഫാ. സൊളാന പറഞ്ഞു. അടുത്ത വര്‍ഷത്തെ നോമ്പ് കാലത്ത് നടക്കുവാന്‍ പോകുന്ന നാലാമത് വിര്‍ച്വല്‍ തീര്‍ത്ഥാടനത്തിന്റെ പ്രമേയവും ഫാ. ജുവാന്‍ സോളാന പ്രഖ്യാപിച്ചു.

“മോശയുടെ കരങ്ങള്‍ വഴി വിശുദ്ധ നാട്ടിലൂടെ തീര്‍ത്ഥാടനം” എന്നതാണ് അടുത്ത വിര്‍ച്വല്‍ തീര്‍ത്ഥാടനത്തിന്റെ മുഖ്യ പ്രമേയം. വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നറുക്കെടുപ്പും ഉണ്ടായിരുന്നു. കാനഡ, പെറു, മെക്സിക്കോ, പരാഗ്വേ, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ വിശുദ്ധ നാട്ടിലേക്കുള്ള സൌജന്യ തീര്‍ത്ഥാടനം ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ക്കര്‍ഹരായി. ഇത്തവണ പങ്കെടുത്തതിലും കൂടുതല്‍ പേര്‍ അടുത്ത തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »