India - 2025
കെസിബിസി മീഡിയ കമ്മീഷന്റെ നവീകരിച്ച ഓഫീസ് തുറന്നു
പ്രവാചകശബ്ദം 03-11-2021 - Wednesday
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നവീകരിച്ച ഓഫീസ് കൊച്ചി പാലാരിവട്ടം പിഒസിയില്‍ തുറന്നു. ഉദ്ഘാടനവും കൂദാശകര്‍മവും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി നിര്‍വഹിച്ചു. മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ രതീഷ്, റവ. ഡോ. ജേക്കബ് പ്രസാദ്, ഫാ. ജോണ്‍ അരീക്കല്‍, ഫാ. ജോണ്‍സണ്‍, റവ. ഡോ. ജോഷി മയ്യാറ്റില്‍, ഫാ. ചാള്‍സ് ലിയോണ്‍, ഫാ. മൈക്കിള്‍, ഫാ.സ്റ്റീഫന്‍ തോമസ്, ഫാ. ഷാജി, ഫാ. ആന്റണി കൊമരന്‍ചാത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.