News - 2024
ഫ്രാന്‍സിസ് പാപ്പയുടെ സൈപ്രസ് - ഗ്രീസ് സന്ദർശനം ഡിസംബർ 2-6 തീയതികളില്‍
പ്രവാചകശബ്ദം 05-11-2021 - Friday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ സൈപ്രസ് - ഗ്രീസ് സന്ദർശനത്തിന് സ്ഥിരീകരണവുമായി വത്തിക്കാന്‍. സൈപ്രസ് - ഗ്രീസ് സന്ദർശനം ഡിസംബർ 2-6 വരെ തീയ്തികളില്‍ നടക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിൻറെ വാർത്ത വിതരണകാര്യാലയം ഇന്നു വ്യക്തമാക്കി. രണ്ട് മെഡിറ്ററേനിയൻ രാജ്യങ്ങളിലേക്കുള്ള നാല് ദിവസത്തെ യാത്രയിൽ സൈപ്രസിന്റെ തലസ്ഥാനമായ നിക്കോസിയ, ഗ്രീക്ക് തലസ്ഥാനമായ ഏഥൻസ്, ഗ്രീക്ക് ദ്വീപായ ലെസ്ബോസ് എന്നിവിടങ്ങളിൽ പാപ്പ സന്ദര്‍ശനം നടത്തും.
2016-ൽ ലെസ്ബോസ് ദ്വീപിലെ കുടിയേറ്റക്കാരുടെ ദുരവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനായി, ഓർത്തഡോക്സ് ക്രൈസ്തവരുടെ ആത്മീയ നേതാവായ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബാർത്തലോമിയോ ഒന്നാമനോടൊപ്പം മാർപാപ്പ സന്ദർശനം നടത്തിയിരിന്നു. പൗരാധികാരികളുടെയും പ്രാദേശിക സഭാധികാരികളുടെയും ക്ഷണം സ്വീകരിച്ചാണ് പാപ്പ സൈപ്രസ് - ഗ്രീസ് നാടുകളിൽ സന്ദര്‍ശനം നടത്തുന്നത്. സൈപ്രസിലും ഗ്രീസിലും ഭൂരിഭാഗം ഗ്രീക്ക് ഓർത്തഡോക്സ് വിശ്വാസികളാണ്. പ്യൂ റിസർച്ച് സെന്ററിന്റെ കണക്കുകള്‍ പ്രകാരം സൈപ്രസിലെ 72% ആളുകളും ക്രൈസ്തവ വിശ്വാസികളും 25% ഇസ്ലാം മതസ്ഥരുമാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക