News - 2024

കോവിഡ് 19 സേവനങ്ങള്‍ക്കിടെ ഇന്തോനേഷ്യയില്‍ മരണപ്പെട്ട സന്യസ്തരുടെ എണ്ണം 120 പിന്നിട്ടു

പ്രവാചകശബ്ദം 07-11-2021 - Sunday

ജക്കാര്‍ത്ത: തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ ഫ്രിയാര്‍മാരും, കന്യാസ്ത്രീകളും ഉള്‍പ്പടെ നൂറ്റിഇരുപതിലധികം സമര്‍പ്പിതര്‍ കോവിഡ് മൂലം മരണപ്പെട്ടതായി റിപ്പോര്‍ട്ട്. തങ്ങളില്‍ നിക്ഷിപ്തമായ അജപാലക ദൗത്യം നിര്‍വഹിക്കുന്നതിനിടയിലും, രോഗികള്‍ക്കും അല്ലാത്തവര്‍ക്കും വേണ്ട ആത്മീയ സേവനങ്ങള്‍ ചെയ്യുന്നതിനിടയിലുമാണ് ഇവര്‍ രോഗബാധിതരായത്. അജപാലക ശുശ്രൂഷയും, പ്രത്യാശയും പകരുവാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനായി ഇന്തോനേഷ്യയിലെ കത്തോലിക്ക സഭക്ക് വലിയ വില നല്‍കേണ്ടി വന്നുവെന്നു ഇന്തോനേഷ്യന്‍ മെത്രാന്‍ സമിതിയുടെ സെമിനാരികള്‍ക്ക് വേണ്ടിയുള്ള കമ്മീഷനിലെ ഫാ. ജോസഫ് ക്രിസ്റ്റാന്റോ സുരാട്ട്മാന്‍ പറഞ്ഞു.

രാജ്യത്തെ മുഴുവന്‍ സമര്‍പ്പിതരുടെ കാര്യത്തിലും തങ്ങള്‍ക്ക് ആശങ്കയുണ്ട്. ഒരു വൈദികനെ വാര്‍ത്തെടുക്കുവാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നു. മൈനര്‍ സെമിനാരിയില്‍ ചേരുന്ന ഒരു ആണ്‍കുട്ടി 11 മുതല്‍ 14 വര്‍ഷങ്ങള്‍ എടുത്താണ് വൈദികനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണപ്പെട്ടവരില്‍ സമര്‍പ്പിതരുടെ എണ്ണക്കൂടുതല്‍ ഇന്തോനേഷ്യയിലെ കത്തോലിക്കാ സഭക്ക് വലിയ നഷ്ടമാണെന്ന് ഇന്തോനേഷ്യന്‍ കത്തോലിക്കാ പോര്‍ട്ടലായ ‘സെസാവി.നെറ്റ്’ യുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രാഥമിക രൂപീകരണത്തിന് പുറമേ 1 വര്‍ഷത്തെ പോസ്റ്റുലന്‍സിയും, രണ്ടു വര്‍ഷത്തെ നോവിഷ്യെറ്റും ഉള്‍പ്പെടെ 3 വര്‍ഷങ്ങള്‍ കന്യാസ്ത്രീയാകുന്നതിന് എടുക്കേണ്ടിവരുന്നുവെന്നും ചൂണ്ടിക്കാട്ടി. തങ്ങള്‍ ദൈവത്തിന്റെ കരങ്ങളിലാണെന്നും ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പോലെയുള്ള പ്രതിസന്ധികള്‍ക്കിടയിലും തങ്ങളുടെ ദൗത്യം തുടരുമെന്നും സന്യസ്തര്‍ ഒന്നടങ്കം വ്യക്തമാക്കിയിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 711