News

വിശ്വാസ സത്യങ്ങള്‍ അടുത്തറിയാന്‍ വത്തിക്കാന്‍ കൗണ്‍സില്‍ പഠനപരമ്പരയുടെ പതിനെട്ടാമത് ഓണ്‍ലൈന്‍ ക്ലാസ് ഡിസംബര്‍ 4ന്

പ്രവാചകശബ്ദം 02-12-2021 - Thursday

ക്രിസ്തു കേന്ദ്രീകൃതമായ വിശ്വാസ സത്യങ്ങളുടെ ആഴത്തിലേക്കു നയിച്ചുക്കൊണ്ടും സത്യ വിശ്വാസത്തിന്റെ സമഗ്രത അവതരിപ്പിച്ചുക്കൊണ്ടും പ്രവാചകശബ്ദം ഒരുക്കുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ പതിനെട്ടാമത് ക്ലാസ് ഡിസംബര്‍ 4 ശനിയാഴ്ച നടക്കും. പതിവുപോലെ, കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തില്‍ നയിക്കുന്ന ക്ലാസ് 'Zoom'-ലൂടെ തന്നെയാണ് ഇത്തവണയും നടക്കുന്നത്.

ഈശോ തിരുപ്പട്ടം കൊടുത്തിട്ടുണ്ടോ? അവയെ കുറിച്ച് ബൈബിളില്‍ വിവരിക്കുന്നുണ്ടോ? എങ്ങനെയാണ് അപ്പസ്തോലന്‍മാര്‍ അഭിഷേകം ചെയ്യപ്പെട്ടത്? പൗരോഹിത്യത്തിലെ ക്രിസ്തുവിന്റെ സാന്നിധ്യം ഏത് തരത്തില്‍ ഉള്ളതാണ്? തുടങ്ങീ നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായാണ് തിരുസഭ പ്രബോധനങ്ങള്‍ സമഗ്രമായി അവതരിപ്പിക്കപ്പെടുന്ന ഓണ്‍ലൈന്‍ ക്ലാസ് ഡിസംബര്‍ 4 ശനിയാഴ്ച നടക്കുക.

സത്യ വിശ്വാസ പ്രബോധനത്തിന്റെ സമഗ്രമായ അവതരണവുമായി നടക്കുന്ന ക്ലാസില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സന്യസ്തരും മിഷ്ണറിമാരും അല്‍മായരും ഉള്‍പ്പെടെ നിരവധി പേരാണ് പങ്കുചേര്‍ന്നുക്കൊണ്ടിരിക്കുന്നത്. ക്രിസ്തു വിശ്വാസത്തിലും അവിടുത്തെ മൌതീക ശരീരമായ തിരുസഭയിലും ആഴപ്പെടുവാന്‍ വലിയ വെളിച്ചം പകരുന്ന ക്ലാസ് ഏറെ സഹായകരമാണെന്ന് നിരവധിപേര്‍ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ശനിയാഴ്ച (ഡിസംബര്‍ 4) ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ക്ലാസിന് ഒരുക്കമായി ജപമാല ആരംഭിക്കും. തുടര്‍ന്നു 6 മണി മുതല്‍ ക്ലാസ് നടക്കും. ഒരു മണിക്കൂര്‍ നീളുന്ന ക്ലാസില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »