News - 2024

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഓണ്‍ലൈന്‍ പഠനപരമ്പര: പുതിയ അധ്യായം നവംബര്‍ 6 ശനിയാഴ്ച ആരംഭിക്കും

പ്രവാചകശബ്ദം 04-11-2021 - Thursday

ആയിരങ്ങള്‍ക്ക് ആഴമേറിയ ആത്മീയ ജ്ഞാനം പകര്‍ന്നുക്കൊണ്ടും വിവിധങ്ങളായ സംശയങ്ങള്‍ ദൂരീകരിച്ചുക്കൊണ്ടും മുന്നേറുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ പുതിയ അധ്യായം നവംബര്‍ 6 ശനിയാഴ്ച ആരംഭിക്കും. മെത്രാന്‍ സ്ഥാനം, ഹയരാര്‍ക്കി, അപ്പസ്തോലികത, ശ്ലൈഹീക പിന്തുടര്‍ച്ച തുടങ്ങീയവ അടിസ്ഥാനപ്പെടുത്തിയാണ് മറ്റന്നാള്‍ (നവംബര്‍ 6 ശനിയാഴ്ച) ക്ലാസ് നടക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായിട്ടായിരിക്കും കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന പിന്നീടുള്ള ക്ലാസുകളും നടക്കുക.

കഴിഞ്ഞ പതിനഞ്ചു ക്ലാസുകളില്‍ ആയിരകണക്കിന് പേര്‍ തത്സമയവും യൂട്യൂബിലുമായി പങ്കെടുത്ത ക്ലാസ് അനേകര്‍ക്ക് വലിയ വിശ്വാസബോധ്യങ്ങളാണ് സമ്മാനിച്ചത്. വത്തിക്കാന്‍ കൗണ്‍സിലിനെയും വിശ്വാസ സത്യങ്ങളെയും തെറ്റിദ്ധരിച്ചു തിരുസഭയില്‍ നിന്ന് അകന്ന്‍ കേരളത്തില്‍ വേരുറപ്പിച്ചിരിക്കുന്ന വിവിധ സെക്ടുകളുടെ പിടിയില്‍ അകപ്പെട്ടിരിന്ന നിരവധിപേര്‍ക്ക് കരകയറുവാന്‍ ഈ ഓണ്‍ലൈന്‍ പഠനപരമ്പര സഹായിച്ചുവെന്നത് ശ്രദ്ധേയമാണ്. നിരവധി പേര്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പര എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുന്നത്. ഇതിന്റെ പതിനാറാമത്തെ ക്ലാസാണ് നവംബര്‍ 6 ശനിയാഴ്ച നടക്കുക. എല്ലാ ഓണ്‍ലൈന്‍ ക്ലാസുകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം ശരാശരി മുന്നൂറോളം പേരാണ് സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. തിരുസഭയെ കുറിച്ചു വിശ്വാസ സത്യങ്ങളെ കുറിച്ചും വ്യക്തവും ലളിതവുമായ ആഴത്തിലുള്ള പഠനവും സംശയങ്ങള്‍ക്കുള്ള ചോദ്യോത്തര വേളയും സെഷനില്‍ ക്രമീകരിച്ചിട്ടുണ്ട്.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »