News - 2024

ജോ ബൈഡന്റെ ഭ്രൂണഹത്യ അനുകൂല നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രോലൈഫ് സമൂഹം

പ്രവാചകശബ്ദം 02-12-2021 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: ​അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിരുദ്ധമാക്കാൻ കാരണമായേക്കാവുന്ന ഡോബ്സ് വെസ് ജാക്സൺ വുമൺസ് ഹെൽത്ത് ഓർഗനൈസേഷൻ കേസിൽ സുപ്രീംകോടതി വാദം കേൾക്കാൻ ആരംഭിച്ചതിനിടെ ജോ ബൈഡന്‍റെ ഭ്രൂണഹത്യ അനുകൂല നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രോലൈഫ് സമൂഹം. 1973ൽ ഭ്രൂണഹത്യ രാജ്യത്ത് നിയമവിധേയമാക്കിയ റോ വെസ് വേഡ് കേസിലെ കുപ്രസിദ്ധ ഉത്തരവിന് മറികടക്കാൻ പര്യാപ്തമായ കേസാണ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തിയിരിക്കുന്നത്. എന്നാൽ കോടതിയിൽ നടക്കുന്ന വാദത്തെപ്പറ്റി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് മാധ്യമ പ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോൾ, താൻ വാദം കണ്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. കൂടാതെ ഗര്‍ഭഛിദ്രത്തിന് വഴി തുറന്നിട്ട റോ വെസ് വേഡ് ഉത്തരവിനെ പിന്തുണയ്ക്കുന്നുവെന്നും ബൈഡൻ പറഞ്ഞിരിന്നു.

ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കേസിന്റെ ചരിത്രപ്രധാനമായ പ്രാധാന്യവും, അതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയവും കണക്കിലെടുക്കുമ്പോൾ സുപ്രീം കോടതിയിൽ നടന്ന വാദം കേട്ടില്ല എന്ന് പ്രസിഡന്റ് പറഞ്ഞത് വിശ്വസിക്കാൻ പ്രയാസമാണെന്ന് കാത്തലിക്ക് വോട്ട് എന്ന കത്തോലിക്ക സംഘടനയുടെ അധ്യക്ഷൻ ബ്രയാൻ ബുർച്ച് പറഞ്ഞു. മനഃസാക്ഷി അദ്ദേഹത്തെ വേട്ടയാടുന്നുണ്ടെന്ന് വിശ്വസിക്കുന്നതായും ബുർച്ച് കൂട്ടിച്ചേർത്തു. അമേരിക്കൻ പൗരൻമാർക്ക് ചർച്ച ചെയ്യാൻ അവകാശമുള്ള എന്നാൽ ആ അവകാശം നിഷേധിക്കപ്പെട്ടിരുന്ന റോ വെസ് വേഡ് ഉത്തരവിന് ശേഷമുള്ള ഏറ്റവും ശക്തമായ ചർച്ച അല്പം ശ്രദ്ധിച്ചിരുന്നെങ്കിൽ ജോ ബൈഡന് സുപ്രീംകോടതിയിൽ കേസ് കേൾക്കാൻ സാധിക്കുമായിരുന്നുവെന്ന് സൂസൻ ബി ആന്റണി ലിസ്റ്റ് എന്ന പ്രോലൈഫ് സംഘടനയുടെ നേതൃത്വ പദവിയിലുള്ള പ്രുഡൻസ് റോബർട്ട്സൺ പറഞ്ഞു.

ജീവിതത്തിൽ വിജയിക്കാൻ സ്ത്രീകൾക്ക് ഭ്രൂണഹത്യ ചെയ്യേണ്ട ആവശ്യമില്ലായെന്ന ചർച്ച കേട്ടിരുന്നെങ്കിൽ അമേരിക്കൻ പ്രസിഡന്റിന് യാഥാര്‍ത്ഥ്യം മനസ്സിലാക്കാൻ സാധിക്കുമായിരുന്നുവെന്ന് ഹേർട്ട് ബീറ്റ് ഇന്റർനാഷണൽ എന്ന പ്രോലൈഫ് സംഘടനയുടെ കമ്മ്യൂണിക്കേഷൻ സീനിയർ ഡയറക്ടർ ആൻഡ്രിയ ട്രൂഡൻ പറഞ്ഞു. കഴിഞ്ഞ 50 വർഷത്തിനിടെ നടന്ന സാങ്കേതിക വിദ്യയുടെ വളർച്ചയും, ശാസ്ത്രത്തിന്റെ വളർച്ചയും പ്രതിസന്ധികളെ മറികടന്ന് വിജയത്തിലെത്താൻ ആവശ്യമായ കാര്യങ്ങൾ സ്ത്രീകൾക്ക് നൽകുന്നുണ്ടെന്നും ആൻഡ്രിയ ചൂണ്ടിക്കാട്ടി. കത്തോലിക്കാ വിശ്വാസി എന്ന് അവകാശപ്പെടുന്ന ജോ ബൈഡന്റെ ഭ്രൂണഹത്യ അനുകൂല നിലപാടു നിരവധി വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നതിനാല്‍ ബൈഡന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് വിശുദ്ധ കുര്‍ബാന നിഷേധിക്കണമെന്ന പ്രചരണം ശക്തമാണ്. ചില മെത്രാന്‍മാരും ഇതിനെ പിന്താങ്ങുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 718