Arts - 2025

വത്തിക്കാനിൽ നൂറിലധികം പുല്‍ക്കൂടുകളുടെ പ്രദർശനം ആരംഭിച്ചു

പ്രവാചകശബ്ദം 08-12-2021 - Wednesday

റോം: ലോകമെമ്പാടും നിന്നുമുള്ള 100 പുൽകൂടുകളുടെ പ്രദർശനം വത്തിക്കാനില്‍ ആരംഭിച്ചു. ഡിസംബർ അഞ്ചിന് നവസുവിശേഷവൽക്കരണത്തിന് വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ അദ്ധ്യക്ഷൻ മോൺ. റീനോ ഫിസിക്കേല്ലായാണ് പ്രദര്‍ശനം വത്തിക്കാനിൽ ഉദ്ഘാടനം ചെയ്തത്. വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലെ തൂൺനിരകൾക്കിടയിൽ ഒരുക്കിയിരിക്കുന്ന തിരുപിറവിയുടെ ഈ മഹാദൃശ്യ വിരുന്ന് 2022 ജനുവരി ഒമ്പത് വരെ തുടരും. വത്തിക്കാന്റെ ചില ഡിക്കാസ്റ്ററി അംഗങ്ങളും, പരിശുദ്ധ സിംഹാസനത്തിലേക്കുള്ള ചൈനയുടെ സ്ഥാനപതി മാത്യൂ -ഷെയ്ഹ് -മിംഗ് - ലീയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇറ്റലി, ജർമ്മനി, ഹംഗറി, സ്ലൊവേനിയ, സ്ലോവാക്യ, ക്രൊയേഷ്യ തുടങ്ങി നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഖസാഖിസ്ഥാൻ, പെറു, ഇന്തോനേഷ്യ, ഉറുഗ്വേ, കൊളംബിയ, അമേരിക്കൻ ഐക്യനാടുകൾ എന്നിവയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 126 പുല്‍ക്കൂടുകളാണ് വത്തിക്കാന്‍ ചത്വരത്തില്‍ ഒരുക്കിയിരിക്കുന്നത്. നിരവധി റോമൻ ഇടവകകളിൽ നിന്നും ലാത്‌സിയോ മേഖലയിലെ 30 നഴ്‌സറി വിദ്യാലയങ്ങളിൽ നിന്നുള്ളവയും പ്രദർശനത്തിലുണ്ട്. ഈ വർഷത്തെ പ്രദർശനത്തിൽ ട്രാപ്പിസ്റ്റ് ചോക്കലേറ്റ് എന്ന കമ്പനി ചോക്കലേറ്റ് കൊണ്ട് നിർമ്മിച്ച തിരുപിറവി ദൃശ്യം ഏറെ ശ്രദ്ധ നേടുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »