India - 2025

ഇരിങ്ങാലക്കുട രൂപത ദേശീയ ന്യൂനപക്ഷ ദിനാഘോഷം ഇന്ന്

പ്രവാചകശബ്ദം 19-12-2021 - Sunday

ഇരിങ്ങാലക്കുട: രൂപതയുടെ ദേശീയ ന്യൂനപക്ഷ ദിനാഘോഷം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ രൂപത ഭവനത്തില്‍ നടക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. രൂപത ബിഷപ്പ് മാര്‍ പോ ളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ട സ്‌കോളര്‍ഷിപ്പുകളെക്കുറിച്ച് അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ ക്ലാസ് നയിക്കും. രൂപത മുഖ്യവികാരി ജനറാളും ന്യൂനപക്ഷ സമിതി ചെയര്‍മാനുമായ മോണ്‍. ജോയ് പാല്യേക്കര, ന്യൂനപക്ഷ സമിതി പ്രസിഡന്റ് അഡ്വ. ജോര്‍ഫിന്‍ പെട്ട എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.

ജെ.ബി. കോശി കമ്മീഷനു വേണ്ടി രൂപതാ തലത്തില്‍ നടത്തപ്പെട്ട സര്‍വേ റിപ്പോര്‍ട്ട് രൂപത പബ്ലിക് അഫയേഴ്സ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ റവ. ഡോ. ജിനോ മാളക്കാരന്‍ അവതരിപ്പിക്കും. ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ട ലോണുകളെയും വായ്പാ പദ്ധതികളെയും കുറിച്ച് കേരളം സംസ്ഥാന ന്യൂനപക്ഷ ഫിനാന്‍സ് ഡവലപ്‌മെന്റ് കോര്പേറേഷന്‍ ജനറല്‍ മാനേജര്‍ ജോണ്‍ പാറയ്ക്ക ബോധവത്കരണം നടത്തും. രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതിയുടെ നേതൃത്വത്തില്‍ കുടുംബ സമ്മേളന കേന്ദ്രസമിതി അംഗങ്ങള്‍, ഇടവക ന്യൂനപക്ഷ സമിതി അംഗങ്ങള്‍, യുവജന പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.


Related Articles »