India - 2025
കെസിബിസി മാധ്യമ പുരസ്കാരം സമ്മാനിച്ചു
20-12-2021 - Monday
കൊച്ചി: കലാ, സാഹിത്യ നൈപുണ്യം സമൂഹത്തില്‍ നന്മയുടെ സംസ്കാരം പ്രകാശിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്തണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി മാധ്യമ പുരസ്കാര സമര്‍പ്പണ സമ്മേളനം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യത്തിന് പുതിയ കാലത്ത് സ്വീകാര്യത കുറയുന്നെന്ന നിരീക്ഷണം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. മാധ്യമ രംഗത്ത് സമൂഹം കൈവരിച്ച മുന്നേറ്റം ശ്രദ്ധേയമാണെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി അധ്യക്ഷത വഹിച്ചു. സന്തോഷ് ജോര്‍ജ് കുളങ്ങര (മാധ്യമം ), റവ. ഡോ. പയസ് മലേക്കണ്ടത്തില്‍ (ദാര്‍ശനികം), പ്രഫ. എസ്. ജോസഫ് (സാഹിത്യം), കമാന്‍ഡര്‍ അഭിലാഷ് ടോമി (യുവപ്രതിഭ ), കെ.ജി. ജോര്‍ജ്, സിസ്റ്റര്‍ ഡോ. വീനിത സിഎസ്എസ്ടി, ആന്റണി പൂത്തൂര്‍ ചാത്യാത്ത്, ടോമി ഈപ്പന്‍ (ഗുരുപൂജ) എന്നിവരാണു 202021 ലെ കെസിബിസി മാധ്യമ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയത്. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി, തിരക്കഥാകൃത്ത് ജോണ്‍പോള്‍, മാധ്യമ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ജോയിന്റ് സെക്രട്ടറി ഫാ. അലക്സ് ഓണമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. അമ്പലപ്പുഴ അക്ഷരജ്വാലയുടെ നാടകം (സ്വര്‍ണമുഖി) അവതരിപ്പിച്ചു.