India - 2025
ക്രൈസ്തവ വിവാഹ രജിസ്ട്രേഷൻ ബിൽ തള്ളിക്കളയണം: കത്തോലിക്ക കോൺഗ്രസ്
പ്രവാചകശബ്ദം 11-01-2022 - Tuesday
തൃശൂർ: ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായുള്ള കേരള നിയമ പരിഷ്കരണ സമിതി ക്രൈസ്തവർക്കു നിർദേശിച്ച പുതിയ വിവാഹ രജിസ്ട്രേഷൻ നിയമം തള്ളിക്കളയണമെന്നു കത്തോലിക്ക കോൺഗ്രസ് അതിരൂപത ജനറൽ ബോഡി യോഗം ആവ ശ്യപ്പെട്ടു. ക്രൈസ്തവർക്കു മാത്രമായി ഒരു വിവാഹ നിയമം നിർമിക്കേണ്ട സാഹചര്യം നിലവിലില്ലാതിരിക്കേ നിയമ പരിഷ്കാര കമ്മീഷൻ നിർദേശങ്ങൾ ദുരുദ്ദേശ്യപരവും സഭയുടെ വ്യക്തി നിയമങ്ങളെയും വിശ്വാസ പാരമ്പര്യങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണെന്നും യോഗം വിലയിരുത്തി.
അതിരൂപത ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. വർഗീസ് കുത്തൂർ അധ്യക്ഷനായി. പ്രഫ. കെ.എം. ഫ്രാൻസിസ്, ബിജു കുണ്ടുകുളം, അസി. ഡയറക്ടർ ഫാ. ജിയോ ചെരടായി, തൊമ്മി പിടിയത്ത് എന്നിവർ പ്രസംഗിച്ചു.