India - 2025
വികലമായ മദ്യനയം പിൻവലിക്കണം: കെസിബിസി മദ്യവിരുദ്ധസമിതി
പ്രവാചകശബ്ദം 14-01-2022 - Friday
കൊച്ചി: സമൂഹത്തിന്റെ ഭാവിയെക്കരുതി വികലമായ മദ്യനയം പിൻവലിക്കണമെന്നു കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്ക ൽ ആവശ്യപ്പെട്ടു. സമിതി സംസ്ഥാന നേതൃസമ്മേളനം പാലാരിവട്ടം പിഒസിയിൽ ഉ ദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റീജണൽ ഡയറക്ടർ ഫാ. ആന്റണി അറയ്ക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗ ത്തിൽ ഫാ. ദേവസ്യ പന്തലൂക്കാരൻ ആമുഖപ്രസംഗം നടത്തി. 23-ാം സംസ്ഥാനസമ്മേളനം ഏപ്രിൽ 27, 28 തീയതികളിൽ തലശേരി അതിരൂപതയുടെ ആതിഥേയത്തിൽ നടത്തും. മികച്ച മദ്യവിരുദ്ധപ്രവർത്തകനെയും രൂപതയെയും തെര ഞെടുക്കും. ഫാ. ജോൺ വടക്കേക്കളം, ഫാ. ഷൈജു ചിറയിൽ, തോമസ്കുട്ടി മണക്കുന്നേൽ, അജിത് ശംഖുമുഖം, സി.എക്സ് ബോണി, ജെസി ഷാജി എന്നിവർ പ്രസംഗിച്ചു.