Arts - 2024

ഹെയ്തിയില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന ദേവാലയം 12 വര്‍ഷങ്ങള്‍ക്ക് ശേഷം കൂദാശ ചെയ്തു

പ്രവാചകശബ്ദം 15-01-2022 - Saturday

പോര്‍ട്ട് ഒ പ്രിന്‍സ്: കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയില്‍ 12 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന സെന്റ്‌ ജെറാര്‍ഡ് മയ്യേല ഇടവക ദേവാലയം പുനര്‍നിര്‍മ്മാണത്തിന് ശേഷം വെഞ്ചരിച്ച് ആരാധനക്കായി തുറന്നു. തലസ്ഥാനമായ പോര്‍ട്ട്‌ ഒ പ്രിന്‍സിലെ കാരിഫോര്‍-ഫ്യുയില്ലെസ് ജില്ലയില്‍ റിഡംപ്റ്ററിസ്റ്റ് സഭയുടെ കീഴിലുള്ള സെന്റ്‌ ജെറാര്‍ഡ് മയ്യേല ദേവാലത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം ഇക്കഴിഞ്ഞ ജനുവരി 9 ഞായറാഴ്ചയാണ് നടന്നത്. പോര്‍ട്ട്‌ ഒ പ്രിന്‍സ് മെത്രാപ്പോലീത്ത മാര്‍ക്സ് ലെറോയ് മെസിഡോര്‍ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

വലിയ ദേവാലയമാണ് നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും ഇടവകാംഗങ്ങളുടെ എണ്ണവുമായി നോക്കുമ്പോള്‍ എല്ലാവരേയും ഉള്‍കൊള്ളൂവാനുള്ള വലുപ്പം പുതിയ ദേവാലയത്തിനില്ല. അനേകം പേര്‍ വെഞ്ചരിപ്പ് കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു. പുതിയ ദേവാലയം യാഥാര്‍ത്ഥ്യമാക്കിയതില്‍ ദൈവത്തിനും, മെത്രാപ്പോലീത്തക്കും, ദേവാലയ നിര്‍മ്മാണത്തില്‍ പങ്കാളികളായ ആര്‍ക്കിടെക്റ്റുകള്‍ക്കും, എഞ്ചിനീയര്‍മാര്‍ക്കും, തൊഴിലാളികള്‍ക്കും ഇടവക വികാരി ഫാ. ജീന്‍-ക്ലോഡ് പിയറെ, സി.എസ്.ആര്‍ നന്ദി പറഞ്ഞു. 2010 ലെ ഭയാനകമായ ഭൂകമ്പം, രാജ്യത്തിന്റെ പല ഭാഗങ്ങളിലും നാശം വിതച്ചിരിന്നു. ഇതിലാണ് ദേവാലയവും തകര്‍ന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »