India - 2025

രാമനാഥപുരം കത്തീഡ്രലിലെ തിരുസ്വരൂപം തകർത്തു

പ്രവാചകശബ്ദം 25-01-2022 - Tuesday

കോയമ്പത്തൂർ തമിഴ്നാട്ടിലെ രാമനാഥപുരം സീറോ മലബാർ രൂപതയുടെ ആസ്ഥാന ദേവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രലിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുസ്വരൂപം അജ്ഞാത അക്രമികൾ തകർത്തു. രാത്രി പത്തുമണിയോടെ ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേർ ദേവാലയത്തിലേ ക്ക് അതിക്രമിച്ചുകയറി ദേവാലയത്തിനു മുൻപിലുള്ള കപ്പേളയുടെ ചില്ലുകൂട് തകർത്ത് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപത്തിന്റെ മുഖമുൾപ്പെടെ തകർത്തു. സുരക്ഷാ ഗാർഡ് എത്തും മുമ്പേ അക്രമികൾ രക്ഷപ്പെട്ടു. തുടർന്ന് വൈദികർ രാമനാഥ പുരം പോലീസിനെ വിവരമറിയിച്ചു. കത്തീഡ്രൽ സഹവികാരി ഫാ. ബാസ്റ്റിൻ ജോസഫിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.

സംഭവസ്ഥലത്തെത്തിയ രാമനാഥപുരം പോലീസ് തെളിവുകൾ ശേഖരിച്ചു. സിസിടിവി കാമറയിലെ ദൃശ്യങ്ങൾ ശേഖരിച്ചു പ്രതികൾക്കായി അന്വേഷണമാരംഭിച്ചു. ഇന്നല രാവിലെ നിരവധി വിശ്വാസികൾ പ എത്തി പ്രതിഷേധിച്ചു. പോലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ കോയമ്പത്തൂർ എംപി ആർ. നടരാജൻ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റവാളികൾക്കെതിരേ കർശന നടപടിയെടുക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

More Archives >>

Page 1 of 441