India - 2025

രാമനാഥപുരം കത്തീഡ്രൽ കപ്പേള ആക്രമണം: രണ്ടു പേര്‍ അറസ്റ്റില്‍

പ്രവാചകശബ്ദം 26-01-2022 - Wednesday

കോയമ്പത്തൂർ: രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രൽ കപ്പേള തകർത്ത് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം തകർക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെ ട്ട് രണ്ടുപേരെ പോലീസ് പിടികൂടി.ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവർ ആരാണ്, ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറി ച്ച് പോലീസ് അന്വേഷണമാരംഭിച്ചു. സഹ വികാരി ഫാ ബാസ്റ്റിൻ ജോസഫ് പുല്ലന്താനത്ത് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. സ്പെഷൽ ടീം പ്രദേശത്തെ നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കേസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടുപേരെ പിടികൂടിയത്.

അതേസമയം അക്രമ സംഭവത്തില്‍ രൂപത ദുഃഖം രേഖപ്പെടുത്തി. മതസൗഹാർദം തകർക്കുന്നതിനായി നടത്തുന്ന ഇത്തരം ആസൂത്രിത പ്രവർത്തനങ്ങൾ അത്യന്തം അപലപനീയവും ക്രൈസ്തവ ന്യൂനപക്ഷത്തിനോടുള്ള പരസ്യമായ വെല്ലുവിളിയും ഇന്ത്യൻ ഭരണഘട ന ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണെന്ന് രാമനാഥപുരം രൂപത പ്രസ്താവിച്ചു. മത-വർഗീയ ചിന്താഗതികളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം കുത്സിത പ്രവർത്തന ങ്ങളെ രൂപത ശക്തമായി അപലപിച്ചു. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കുറ്റവാളികളെ എത്രയും വേഗം കണ്ടുപിടിച്ച് നടപടിയെടുക്കണം.

ആരാധ നാലയങ്ങൾക്കു നേർ ക്കു വർധിച്ചു വരുന്ന ഇത്തരം ആസൂത്രിത പ്രവർത്തനങ്ങൾ ക്കെതിരേ രാമനാഥപുരം രൂപതയുടെ ആശങ്കയും പ്രതിഷേധവും അറിയിക്കുന്നതോ ടൊപ്പം സർക്കാരിന്റെ സത്വര ഇടപെടൽ അഭ്യർഥിക്കുകയും ചെയ്യുന്നതായി രൂപതാ വൃത്തങ്ങൾ അറിയിച്ചു. രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ടിന്റെ ആഹ്വാനമനുസരിച്ച് രാമനാഥപുരം രൂപത യിലെ വൈദികരും സന്യസ്തരും അല്മായരും വിവിധ സംഘടനാ ഭാരവാഹികളും ദേ വാലയാങ്കണത്തിൽ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിരിന്നു.

More Archives >>

Page 1 of 441