News - 2024

ദരിദ്രരായ കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കുന്ന കത്തോലിക്ക സന്യാസിനികൾക്ക് ധനസഹായവുമായി കെനിയൻ പ്രസിഡന്റ്

പ്രവാചകശബ്ദം 01-02-2022 - Tuesday

നെയ്റോബി: കിഴക്കൻ ആഫ്രിക്കൻ പ്രവിശ്യയിൽ പ്രവർത്തനമാരംഭിച്ചതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് മിജികെണ്ട വംശജരായ ദരിദ്രരായ വിദ്യാർത്ഥികൾക്കുവേണ്ടി പുതിയ സ്കൂൾ തുറക്കാൻ പദ്ധതിയിടുന്ന കത്തോലിക്ക സന്യാസിനികൾക്ക് ധനസഹായം പ്രഖ്യാപിച്ച് കെനിയൻ പ്രസിഡന്റ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ ബ്ലസ്ഡ് വെർജിൻ മേരി സന്യാസിനി സഭയിലെ സന്യസ്തർക്ക് 10 മില്യണ്‍ കെനിയന്‍ ഷില്ലിംഗ് (87,680 ഡോളർ) ധനസഹായമാണ് കെനിയൻ പ്രസിഡന്റ് ഉഹുരു കെനിയാറ്റ കൈമാറിയിരിക്കുന്നത്. മോംബാസ അതിരൂപതയിലെ കിലിഫി കൗണ്ടിയിലാണ് പുതിയ വിദ്യാലയം ആരംഭിക്കാൻ ലോറേറ്റോ സിസ്റ്റേഴ്സ് എന്ന പേരിൽ കൂടി അറിയപ്പെടുന്ന സന്യാസിനികൾ പദ്ധതിയിടുന്നത്.

ജനുവരി 29 ശനിയാഴ്ചയാണ് നൂറാം വാർഷികാഘോഷം നടന്നത്. രാഷ്ട്രത്തലവനെ പ്രതിനിധീകരിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്ത പബ്ലിക് സർവീസ് തലവൻ ജോസഫ് കിൻയുവ വിദ്യാലയത്തിന് പ്രസിഡന്റിന്റെ പിന്തുണ ഔദ്യോഗികമായി അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പറഞ്ഞിരിക്കുന്ന എല്ലാവരെയും ഉൾക്കൊള്ളുന്ന, മികച്ച വിദ്യാഭ്യാസം നൽകുന്ന സന്യസ്തരെ ഉഹുരു കെനിയാറ്റ അഭിനന്ദിച്ചു. നൂറു വർഷമായി സാന്നിധ്യം നിലനിർത്താൻ സാധിക്കുന്നത് ചെറിയൊരു കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവമക്കൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാൻ സർക്കാരിനൊപ്പം, സഭയും ചേർന്ന് പ്രവർത്തിക്കുമെന്ന പ്രത്യാശ രാഷ്ട്രതലവൻ പ്രകടിപ്പിച്ചു.

വിദ്യാഭ്യാസ മന്ത്രാലയം വിദ്യാലയം ആരംഭിക്കാൻ എല്ലാ പിന്തുണയുമായി ലോറേറ്റോ സിസ്റ്റേഴ്സിനൊപ്പമുണ്ട്. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട പ്രദേശത്ത് വിദ്യാഭ്യാസത്തിലൂടെ പെൺകുട്ടികളെ ശാക്തീകരിക്കാനാണ് സന്യാസിനികൾ ശ്രമിക്കുന്നതെന്ന് ആറ് പതിറ്റാണ്ടോളം കെനിയയിൽ സേവനം ചെയ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ ബ്ലസ്ഡ് വെർജിൻ മേരി സന്യാസിനി സഭയിലെ അംഗമായ സിസ്റ്റർ കൈത്രയോന കെല്ലി എസിഐ ആഫ്രിക്ക എന്ന മാധ്യമത്തോട് പറഞ്ഞു. അതിരൂപതയുടെ മെത്രാനായ മാർട്ടിൻ കിവുവ മോസോണ്ടെ അർപ്പിച്ച വിശുദ്ധ കുർബാനയോടു കൂടിയാണ് ജനുവരി 29ലെ ചടങ്ങുകൾക്ക് തുടക്കമായത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »