India - 2025

മാർ ജോസഫ് പവ്വത്തിലിനു ആശംസകളുമായി കേരള സോഷ്യൽ സർവീസ് ഫോറം

പ്രവാചകശബ്ദം 24-02-2022 - Thursday

കോട്ടയം: ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേകത്തിന്റെ സുവർണ ജൂബിലി വർഷത്തിൽ ആശംസകളുമായി കേരള സോഷ്യൽ സർവീസ് ഫോറം ഭാരവാഹികളും രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർമാരും ഒത്തു ചേർന്നു. 1987 മുതൽ 1990 വരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ജസ്റ്റിസ് പീസ് ആൻഡ് ഡവലപ്പ്മെന്റ് കമ്മീഷൻ ചെയർമാനായിരുന്ന മാർ പവ്വത്തിൽ എടുത്ത നിലപാടു കൾ സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിൽ കേരളത്തിന്റെ വളർച്ചക്ക് നിർണായക പങ്ക് വഹിച്ചിട്ടുള്ളതാണ്. ഈ കാലത്താണ് കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ ആ സ്ഥാനം കോട്ടയത്തേക്ക് മാറ്റിയത്.

അക്കാലത്തെ അനുഭവങ്ങൾ ഓർത്തെടുത്ത് പങ്കു വെച്ച ആർച്ചു ബിഷപ്പ്, വരും കാല പ്രവർത്തനങ്ങൾക്കുള്ള ആശംസകളും അനുഗ്രഹങ്ങളും നേർന്നു. കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാ വുങ്കലിന്റെ നേതൃത്വത്തിൽ ടീം ലീഡർ സിസ്റ്റർ ജെസീന സെബാസ്റ്റ്യൻ, കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. അഗസ്റ്റിൻ മേച്ചേരിൽ, തിരുവല്ല ബോധന സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. സാമുവൽ വിളയിൽ, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, ഫാ. ജോബി, ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. തോമ സ് കുളത്തുങ്കൽ, ജിത്തു തോമസ്, ഫാ. ആൻസലം തുടങ്ങിയവർ സംബന്ധിച്ചു.

More Archives >>

Page 1 of 447