India - 2025
കെആർഎൽസിസി ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു
പ്രവാചകശബ്ദം 02-03-2022 - Wednesday
കൊച്ചി: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. കെആർഎൽസിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ പ്രകാശന കർമം നിർവഹിച്ചു. ഈ മാസം 27ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ജൂബിലി ഉദ്ഘാടന സമ്മേളനത്തോടുകൂടി ആരംഭിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന കർമപരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. കെഎൽസിഎ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികൾക്ക് ഓരോ രൂപതയും ആതിഥേയത്വം വഹിക്കും. 2023 മാർച്ചിൽ കൊ ച്ചിയിൽ സമാപന സമ്മേളനം നടക്കും.
കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ്, കെആർഎ ൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽസിഎ നേതാക്കളായ ടി.എ. ഡാഫിൻ, ബിജു ജോസി, അലക്സ് താളുപ്പാടത്ത്, വിൻ പെരിഞ്ചേരി, പൈലി ആലുങ്കൽ, ജോൺ ബ്രിട്ടോ, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, എൻ.ജെ. പൗലോ സ്, സാബു വി. തോമസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സമിതി അംഗം വിൻസ് പെരിഞ്ചേരി ആണ് ലോഗോ ഡിസൈൻ ചെയ്തത്.