India - 2025

നവ വൈദികരുടെ സംഗമം 'പുലരിപ്പൂക്കൾ-2022' ഇന്ന്‍

പ്രവാചകശബ്ദം 06-03-2022 - Sunday

കൊച്ചി: എറണാകുളം: ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ രൂപതകളിൽനിന്നും സന്യാസ സഭകളിൽനിന്നും ഈ വര്‍ഷം പൗരോഹിത്യം സ്വീകരിച്ച് വൈദികരുടെ സംഗമം പുലരിപ്പൂക്കൾ-2022 ഇന്നു രാത്രി എട്ടിന് ഓൺലൈനായി നടക്കും. ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാനസമിതി സംസ്ഥാനത്തെ എല്ലാ രൂപതകളുടെയും സഹകരണത്തോടെ നടത്തുന്ന നവവൈദിക സംഗമം തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്യും. രൂപത ഭാരവാഹികളും തെരഞ്ഞെടുക്കപ്പെട്ട നൂറ് മിഷൻ ലീഗ് പ്രവർത്തകരും പങ്കെടുക്കും.


Related Articles »