Faith And Reason - 2024

യുദ്ധത്തിനിടയിൽ ക്രൂശിതനെ ആശ്ലേഷിക്കുന്ന വിശ്വാസി: വൈറൽ ചിത്രത്തിന്റെ കഥ പറഞ്ഞ് ഫോട്ടോഗ്രാഫർ

പ്രവാചകശബ്ദം 08-03-2022 - Tuesday

കീവ്: യുക്രൈനില്‍ യുദ്ധം മൂര്‍ധന്യാവസ്ഥയില്‍ എത്തിയതിനിടെ രാജ്യ തലസ്ഥാനമായ കീവിലെ ഒരു ദേവാലയത്തിന് പുറത്ത് ക്രിസ്തുവിന്റെ ക്രൂശിതരൂപത്തെ ആശ്ലേഷിക്കുന്ന വ്യക്തിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. കറുത്ത വസ്ത്രങ്ങൾ ധരിച്ച ഒരു വ്യക്തി ക്രൂശിത രൂപത്തിന്റെ പാദങ്ങളിൽ കൈകൾ കൊണ്ട് പിടിച്ചിരിക്കുന്ന ചിത്രമാണ് വൈറലായത്. ഡെന്നിസ് മേൽനിചുക്ക് എന്ന വ്യക്തിയാണ് ചിത്രം പകർത്തിയത്. ഇതിന് പിന്നിലെ സംഭവക്കഥ അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പങ്കുവെച്ചിരിന്നു. പ്രാർത്ഥിക്കാൻ വേണ്ടി ദേവാലയത്തിലേക്ക് പോകുന്ന വഴിക്കാണ് ഈ കാഴ്ച ശ്രദ്ധയില്‍പ്പെട്ടെതെന്ന് അദ്ദേഹം പറയുന്നു.

കീവിൽ ആദ്യത്തെ ബോംബാക്രമണം നടന്നിട്ട് മൂന്നുമണിക്കൂർ പിന്നിട്ടിരുന്നു. ഇനി എന്ത് സംഭവിക്കും എന്ന ഭീതിയിൽ ബാങ്കുകളിലും, ഫാർമസികളിലും, മറ്റു കടകളിലും വലിയ തിരക്ക് കാണാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. രാജ്യതലസ്ഥാനം ആക്രമിക്കപ്പെടുന്നുവെന്ന് ഫോണിൽ സന്ദേശം ലഭിച്ച സമയത്താണ് ഡെന്നിസ് മേൽനിചുക്കും, ഭാര്യ അന്യയും അന്നേദിവസം എഴുന്നേൽക്കുന്നത്. ജീവൻ രക്ഷിക്കാൻ പലായനം ചെയ്യുന്നവരെ 'അവേക്കണ്ട് ജനറേഷൻ' എന്ന തങ്ങളുടെ മിനിസ്ട്രി വഴി സഹായിക്കാൻ വേണ്ടി ദമ്പതികൾ അവിടെത്തന്നെ തങ്ങാൻ തീരുമാനിക്കുകയായിരുന്നു.

മറ്റൊരു സംഘടനയുടെ സഹായത്തോടുകൂടി പലായനം ചെയ്ത് എത്തുന്നവർക്ക് ഭക്ഷണം, പാർപ്പിടം തുടങ്ങിയവ നൽകുന്നുണ്ടെന്നും അതിനുശേഷം അവരെ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടാൻ സഹായിക്കുന്നുണ്ടെന്നും ഡെന്നിസ് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. പ്രൊട്ടസ്റ്റൻറ് വിഭാഗത്തിൽപെട്ട ആളാണെങ്കിലും യുക്രൈനിലെയും, മറ്റ് രാജ്യങ്ങളിലെയും സഭ ഇപ്പോൾ ഒരു ശരീരം ആയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. തങ്ങളുടെ പ്രവർത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ ഡെന്നീസ് വിശ്വാസികളോട് പ്രാർത്ഥന അഭ്യർത്ഥിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »