India - 2025

ന്യൂനപക്ഷ ധനകാര്യ കോർപറേഷന്‍ ജനകീയമാക്കുമെന്ന് ചെയർമാൻ സ്റ്റീഫൻ ജോർജ്

11-03-2022 - Friday

കോഴിക്കോട്: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റെ പ്രവർത്തനം ജനകീ യമാക്കുമെന്നും ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓഫീസുകൾ തുറക്കുമെന്നും ചെയർമാൻ സ്റ്റീഫൻ ജോർജ്, കോഴിക്കോട് ചക്കോരത്തുകുളത്തുള്ള ഓഫീസിൽ ചുമതലയേറ്റശേഷം ദീപിക പത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫീസുകൾ തുറക്കുന്നതു സംബന്ധിച്ച് ശിപാർശ സംസ്ഥാന സർക്കാറിനു സമർപ്പിച്ചിട്ടുണ്ട്. കോർപറേഷന്റെ പ്രവർത്തനത്തെക്കുറിച്ച് ന്യൂനപക്ഷങ്ങൾക്ക് അറിയാത്ത സാഹച ര്യം നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എവിടെയാണ് അപേക്ഷ കൊടുക്കേ ണ്ടതെന്ന് അറിയാത്ത ഗ്രാമവാസികളുണ്ട്. എല്ലാ ജില്ലകളിലും ഓഫീസുകൾ തുറന്നാ ൽ സേവനം വേഗത്തിലാക്കാൻ സാധിക്കും. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കു ന്നതിനുള്ള സംവിധാനമൊരുക്കുന്ന കാര്യവും പരിഗണനയിലുണ്ട്. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും ഏകോപിപ്പിച്ച് പരാതിയില്ലാതെ മുന്നോട്ടുപോകാ നാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

More Archives >>

Page 1 of 448