India - 2025
ആവശ്യം ന്യായ യുക്തമെങ്കിലും നിരാഹാരസമരം ക്രൈസ്തവ ചൈതന്യത്തിനു നിരക്കുന്നതല്ല: സീറോ മലബാര്‍ സ്ഥിരം സിനഡ്
പ്രവാചകശബ്ദം 04-03-2022 - Friday
കൊച്ചി: സീറോമലബാർ സഭ സിനഡിന്റെ തീരുമാനമനുസരിച്ചുള്ള വിശുദ്ധ കുർബാ നയർപ്പണം എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പാക്കണമെന്ന ആവശ്യവുമായി നടത്തിവരുന്ന മരണം വരെയുള്ള നിരാഹാരസമരത്തിൽനിന്നു പിന്മാറാൻ സ്ഥിരം സിനഡ് അഭ്യർഥിച്ചു. സഭാമക്കളുടെ ആവശ്യം തികച്ചും ന്യായയുക്തമാണെങ്കിലും മരണം വരെയുള്ള നിരാഹാരസമരം ക്രൈസ്തവ ചൈതന്യത്തിനു നിരക്കുന്നതല്ല. ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയി ൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നിരവധി നിവേദനങ്ങൾ പരിശുദ്ധ സിംഹാസ നത്തിനു ലഭിച്ചിട്ടുള്ളതിനാൽ സഭാനിയമപ്രകാരമുള്ള കൃത്യമായ ഒരു വിശദീകരണം അധികം താമസിയാതെ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും പെർമനന്റ് സിനഡ് വ്യക്തമാക്കി.