India - 2024

മത സൗഹാർദം കാത്തു സൂക്ഷിക്കാൻ ഓരോ പൗരനും ഉത്തരവാദിത്വമുണ്ടെന്നു മാർ ജോസ് പുളിക്കൽ

പ്രവാചകശബ്ദം 16-03-2022 - Wednesday

കൊച്ചി: ഭാരതത്തിൽ മത സൗഹാർദം കാത്തു സൂക്ഷിക്കാൻ സർക്കാരിനൊപ്പം ഓരോ പൗരനും ഉത്തരവാദിത്വമുണ്ടെന്നു കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വ ക്യാമ്പിൽ മതേതരത്വവും മത സൗഹാർദവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി, മത വ്യത്യാസം ഇല്ലാതെ കുടുംബങ്ങൾ പരസ്പരം സഹായിച്ചിരുന്ന ജീവിതരീതിയിലേക്കു നമ്മൾ തിരിച്ചു പോകണമെന്നും മാർ പുളിക്കൽ ഓർമിപ്പിച്ചു.

മതേതരത്വവും മതസൗഹാർദവും എന്ന വിഷയത്തിൽ നടത്തിയ പഠനൽ ചർച്ചയിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, മുൻ എംഎൽഎ കെ. എൻ. എ. ഖാദർ, മാധ്യമ നിരീക്ഷകൻ എ. ജയശങ്കർ എന്നിവർ പ്രസംഗിച്ചു. എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന ഭാരതീയ ദർശനം സ്വാംശീകരിച്ചു കൊണ്ടാണ് കേന്ദ്രസർക്കാർ മുൻപോട്ടു പോകുന്നതെന്നും തന്റെ പൊതുജീവിതത്തിൽ മതസൗഹാർദത്തിനു ഏറ്റവും പ്രാധാന്യം നൽകിയാണ് എല്ലാ പ്രശ്നങ്ങളെയും സമീപിച്ചിട്ടുള്ളതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

വിവിധ മതങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും ഉണ്ടായിരിക്കുന്ന ബഹുസ്വരതയെയും നാനാത്വത്തിലെ ഏകത്വത്തെയും അംഗീകരിക്കാത്ത പ്രവണതയാണു മത സൗഹാർദത്തിൽ തടസമായി നിൽക്കുന്നതെന്നു കെ. എൻ എ ഖാദർ അഭിപ്രായപ്പെട്ടു. മതങ്ങളല്ല മതസൗഹാർദത്തിന് തടസമെന്നും രാഷ്ട്രീയ താത്പര്യങ്ങൾക്കു മതങ്ങളെ ദുരൂപയോഗിക്കുന്നതാണ് ഭാരതത്തിന്റെ അപകടമെന്നും എ.ജയശങ്കർ ചൂണ്ടിക്കാട്ടി. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് രാജേഷ് ജോൺ, സെക്രട്ടറി ട്രീസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

More Archives >>

Page 1 of 449